Bahushala Guda:
Synonyms: Bahusala gulam, Bahusala gudam Malayalam referance: ബാഹുശാലഗുഡം
Preparation of ബാഹുശാലഗുഡം:
ത്രികൊല്പ്പക്കൊന്ന, ചെറുപുന്നയരി, നാഗദന്തിവേര്, നായ്‌ക്കരുണവേര്, കൊടുവേലിക്കിഴങ്ങ്, കച്ചോലക്കിഴങ്ങ്, കാട്ടുവെള്ളരിവേര്, മുത്തങ്ങാക്കിഴങ്ങ്, ചുക്ക്, വിഴാലരിക്കാമ്പ്, കടുക്കാത്തോട്, ഇവ ഓരോ പലം. ചേര്‍ക്കുരു പലം എട്ട്. മറിക്കുന്നിവേര് പലം ആറ്. കാട്ടുചേന പലം പതിനാറ്. ഇവ മുപ്പത്തിരണ്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ച് എട്ടിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് കഷായത്തിന്റെ മൂന്നിരട്ടി (384 പലം) ശര്‍ക്കര ചേര്‍ത്തു കുറുക്കി ലേഹ്യപാകമാക്കി ത്രികൊല്പ്പക്കൊന്ന, ചെറുപുന്നയരി, നാഗദന്തിവേര്, കൊടുവേലിക്കിഴങ്ങ്, ഇവ രണ്ടുപലം വീതവും. ഏലത്തരി, ഇലവര്‍ങ്ഗം, കുരുമുളക്, അത്തിത്തിപ്പലി, ഇവ ആറു പലം വീതവും. മേല്പറഞ്ഞവ എല്ലാം കൂടെ മുപ്പത്തിരണ്ടു പലവും പൊടിച്ചു ചേര്‍ത്തിളക്കി സൂക്ഷിച്ചുവച്ചിരുന്ന് ഒരു മാത്ര നിശ്ചയിച്ചു സേവിക്കുക; ദഹിച്ചുകഴിഞ്ഞാല്‍ പാലും മാസരസവും കൂട്ടി ആഹാരം കഴിക്കണം.
Indications of ബാഹുശാലഗുഡം:
അഞ്ചുപ്രകാരമുളള ഗുന്‍മരോഗങ്ങളും, പ്രമേഹം, പാണ്ഡു, കാമില, എല്ലാവിധ അര്‍ശസ്സുകള്‍, മഹോദരം, ഇവ ശമിക്കുകയും അഗ്നിദീപ്തിയുണ്ടാകയും, ഗ്രഹണി, ക്ഷയം, പീനസം, ആഢ്യവാതം, ഇവ ശമിക്കുകയും ചെയ്യും. ഈ യോഗം വളരെ ഫലപ്രദവും വിശിഷ്ടമായിട്ടുളളതുമാകുന്നു. അര്‍ശസ്സിനു വളരെ പറ്റിയതും ദീര്‍ഘായുസ്സിനും ബുദ്ധിക്കും യൌവനം നിലനില്ക്കാനും വിശേഷമായിട്ടുളളതുമാകുന്നു.
Ingredients:
Ingredients of Bahushala GudaIndication
10030,10015,10014,10013,10025,10028,10027,10024,10018,10023,10029,10031,10026
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda