Aja gritham:
Malayalam referance: അജഘൃതം (ഛാഗലാദ്യഘൃതം)അജം ചര്‍മ്മവിനിര്‍മ്മുക്തം ത്യക്തശൃംഗഖുരാദികം
പഞ്ചമൂലീദ്വയം ചൈവ ജലദ്രോണേ വിപാചയേല്‍
തേനപാദാവശേഷേണഘൃതപ്രസ്ഥം വിപാചയേല്‍
ജീവീയൈസ്സയഷ്ട്യാഹ്വൈഃ ക്ഷീരം ചൈവ ശതാവരീം
ഛാഗലാദ്യമിദം നാമ്നാ സര്‍വവാതവികാരനുല്‍
അര്‍ദ്ദിതേ കര്‍ണ്ണശൂലേ ച ബാധിര്യേ മൂകമിമ്മിനേ
ജഡഗദ്ഗദപംഗുനാം ഖഞ്ജേ ശുദ്ധ്റസി കുബ്ജയോഃ
അപതാനേ f പതന്ത്രേ ച സര്‍പ്പിരേതല്‍പ്രശസ്യതേ
ദ്രോണേ ദ്രവ്യതുലാ ശ്രുത്യാ സ്യച്ഛാഗ ദശമൂലയോഃ
പൃഥക് തുലാര്‍ദ്ധം യഷ്ട്യാഹ്വദ്വയം ദേയം ദ്വിധോക്തിതഃ
Preparation of അജഘൃതം (ഛാഗലാദ്യഘൃതം) :
തോല്, കൊമ്പ്, കുളമ്പ്, മുതലായവ കളഞ്ഞ ആട്ടിന്‍മാംസം പലം അമ്പത്. ദശമൂലം എല്ലാം കൂടി പലം അമ്പത്. പതിനാറിടങ്ങഴി(ഇരട്ടി) വെളളത്തില്‍ കഷായം വച്ച് നാലൊന്നാക്കി ജീവനീയഗണം, ഇരട്ടിമധുരം, ശതാവരിക്കിഴങ്ങ്, ഇവ കല്‍ക്കമായി ഇടങ്ങഴി പാലും ചേര്‍ത്ത് ഇടങ്ങഴി നെയ് കാച്ചി സേവിക്കുക; എല്ലാ വാതവികാരങ്ങളും ശമിക്കും. വിശേഷിച്ച് അര്‍ദ്ദിതവാതം, കര്‍ണ്ണശൂല, ചെവികേള്‍ക്കായ്ക, മൂകത്വം, മിമ്മിനം , ജഡത, ഗദ്ഗദത്വം, മുടന്ത്, ഖഞ്ജം, ഗൃദ്ധ്രസി, കൂന്, അപതാനവാതം, അപതന്ത്രിതവാതം ഇവയും ശമിക്കും. ഇതിനു ഛാഗലാദ്യഘൃതമെന്നുപേര്‍. ജീവനീയഗണത്തില്‍ ഇരട്ടിമധുരമുണ്ടെങ്കിലും രണ്ടുതവണ പറഞ്ഞിട്ടുളളതുകൊണ്ട് ഇരട്ടി ചേര്‍ത്തുകൊളളണം.
Referances
Sahasrayogam
- Comments
- Add photo
