Vengaradi gulika:
Malayalam referance:വെങ്കാരം വെളളിയും പൊന്നും മൌെക്തികം രുദ്രലോചനം
വിദ്രുമം രുദ്രബീജഞ്ച കലശൃംഗോപകുല്യകം
കാളാനുസാരീ മധുകം ഘനസാരം സമാംശകം
ആര്‍ദ്രകസ്വരസേ പിഷ്ട്വാ നീറ്റുകൂടുപിഴിഞ്ഞതും
ഭ്രനാഗക്വാഥവും കൂട്ടിയരച്ചിട്ടു കുറേക്കുറേ
സേവിച്ചാല്‍ ജ്വരവും സന്നിപാതവും വിഷമജ്വരം
സര്‍വ്വരോഗങ്ങളും തീരുമതിനാലെന്നു നിര്‍ണ്ണയം.
Preparation of :
വെങ്കാരം, വെളളി, സ്വര്‍ണ്ണം, മുത്ത്, രുദ്രാക്ഷം, പവിഴം, രസം, കലങ്കൊമ്പ്, ചെറുതിപ്പലി, ഉലുവാ, ഇരട്ടിമധുരം, പച്ചക്കര്‍പ്പൂരം, ഇവ സമമെടുത്ത് ഇഞ്ചിനീര്, നീറ്റുംമുട്ടനീര്, കുഴിയിരക്കഷായം, ഇവകളില്‍ അരച്ചു ഗുളികയാക്കി നിഴലിലുണക്കിവച്ചിരുന്നു സേവിക്ക.
Indications of :
ജ്വരം, സന്നിപാതം, വിഷമജ്വരം, ഇവയും കഫകോപം മുതലായി മറ്റു പല രോഗങ്ങളും ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
