Trigunarasa gulika:
Malayalam referance: ത്രിഗുണരസംPreparation of ത്രിഗുണരസം:
ശുദ്ധിചെയ്ത രസം കഴഞ്ച് ഒന്ന്, ഗന്ധകം കഴഞ്ച് എട്ട്, ഇത് ഓട്ടിലിട്ട് ചെറുതീയെരിച്ച് ഉരുക്കിയാല്‍ ഉരുകിച്ചേരും. ആറിയശേഷം പൊടിച്ച് സമം കടുക്കാത്തോടിന്‍ ചൂര്‍ണ്ണവും ചേര്‍ത്ത് ഇഞ്ചിനീരിലരച്ച് കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി ഉണക്കിവച്ചിരുന്ന് ആദ്യദിവസം ഏഴു ഗുളിക സേവിക്ക. അടുത്ത ദിവസം മുതല്‍ ഓരോ ഗുളികവീതം വര്‍ദ്ധിപ്പിച്ചു ഇരുപത്തൊന്നു ഗുളികയാകുന്നതുവരെ സേവിക്കുക. ഇരുപത്തൊന്നു ഗുളികയായാല്‍ നാല്പത്തിയഞ്ചു ദിവസം വരെ ക്രമത്തിനുതന്നെ സേവിക്കണം. കുരുമുളകിന്‍പൊടിയും നെയ്യും പഞ്ചസാരയും ചോറും മാത്രമേ ഉപയോഗിക്കാവൂ. (ഏഴു ഗുളിക വീതം ഏഴു ദിവസം സേവിച്ചതിനു ശേഷമേ ഓരോ ഗുളിക വര്‍ദ്ധിപ്പിക്കാവൂ എന്നും അഭിപ്രായമുണ്ട്) കമ്പ(വിറ) വാതം ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
