Gunmakulandhaka gulika:
Malayalam referance: ഗുന്‍മകുലാന്തകഗുളികPreparation of ഗുന്‍മകുലാന്തകഗുളിക :
ഇരുമ്പുഭസ്മം കഴഞ്ചു 5. ഗന്ധകം, മനയോല ഇവ രണ്ടു കഴഞ്ചു വീതം. രസം കഴഞ്ചു ഒന്ന്. ഇവ ഒരു ദിവസം കറ്റാര്‍വാഴ നീരില്‍ അരച്ചു ഒരു തളികയില്‍ പരത്തിവെയിലത്തുവച്ചാല്‍ ഭസ്മമാകും ചുക്ക് ,മുളക് ,തിപ്പലി ,ഇന്തുപ്പ് ,ഇവ മൂന്നുപലം വീതവും ആറുപലം കടുക്കാത്തോടുംകൂടി പൊടിച്ച് മുന്‍പറഞ്ഞ ഭസ്മവും ചേര്‍ത്ത് കയ്യോന്നിനീരില്‍ ഒരു ദിവസം അരച്ചു മൂന്നു കഴഞ്ചളവില്‍ ഗുളികയുരുട്ടി യുക്തമായ അുപാനാദികളില്‍ സേവിക്ക;
Indications of ഗുന്‍മകുലാന്തകഗുളിക :
എന്നാല്‍ വാതഗുന്മം ,കാസം, സ്വരസാദം, അഗ്നിമാന്ദ്യം, ശ്വിത്രം, പ്ളീഹോദരം, ജലകൂര്‍മ്മം,കുഷ്ഠം, അര്‍ശസ്സ്, ഇവ ശമിക്കും
Referances
Sahasrayogam
- Comments
- Add photo
