Samasharkara choornam:
Malayalam referance: സമശര്‍ക്കരം ചൂര്ണംലവങ്ഗജാതീഫല പിപ്പലീനാം
ഭാഗാന്‍ പ്രകല്പ്യാക്ഷസമാനമീഷാം
പലാര്‍ദ്ദമേകം മരിചസ്യ ദദ്യാല്‍
പലാനി ചത്വാരി മഹൌെഷധസ്യ
സിതാസമം ചൂര്‍ണ്ണമിദം പ്രസഹ്യ
രോഗാിനിമാനാശൂബലാന്നിഹന്യാല്‍
കാസജ്വരാരോചകമേഹഗ്ഗുല്മ
ശ്വാസാഗ്നിമാന്ദ്യഗ്രഹണീപ്രദോഷാന്‍.
Preparation of സമശര്‍ക്കരം ചൂര്‍ണം:
ഗ്രാമ്പൂവ്, ജാതിക്കാ, ചെറുതിപ്പലി, ഇവ ഓരോന്നും മൂന്നു കഴഞ്ചുവീതം. കുരുമുളക് കഴഞ്ച് ആറ്. ചുക്ക് പലം നാല്. ഇവ എല്ലാംകൂടെ പൊടിച്ച് എല്ലാം കൂടിയിടത്തോളം പഞ്ചസാരയും ചേര്‍ത്തു സേവിക്കുക;
സമശര്‍ക്കരം ചൂര്‍ണ്ണം (2)
ശുണ്ഠീ കണാ മരിച നാഗദളത്വഗേലം
ചൂര്‍ണ്ണീകൃതം ക്രമവിവര്‍ദ്ധിതമൂര്‍ദ്ധ്വമന്താല്‍
ഖാദേദിദം സമസിതം ഗുദജാഗ്നിമാന്ദ്യ-
കാസാരുചി ശ്വസന കണ്ഠഹൃദാമയേഷു.
ചുക്ക് അഞ്ചുഭാഗം. ചെറുതിപ്പലി നാലുഭാഗം. കുരുമുളക് മൂന്നുഭാഗം. നാഗപ്പൂവ് രണ്ടുഭാഗം. ഏലത്തരി ഒരുഭാഗം. ഇവ പൊടിച്ച് എല്ലാ മരുന്നും കൂടിയിടത്തോളം പഞ്ചസാരചേര്‍ത്തു സേവിക്കുക; അര്‍ശസ്സ്, അഗ്നിമാന്ദ്യം, ചുമ, അരുചി ,കാസം ,കണ്ഠരോഗം ,ഹൃദ്രോഗം, ഇവ ശമിക്കും.
Indications of സമശര്‍ക്കരം ചൂര്‍ണം:
കാസം, ജ്വരം, അരോചകം, പ്രമേഹം, ഗുന്മം , ശ്വാസം, അഗ്നിമാന്ദ്യം, ഗ്രഹണി, ഇവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
