Vishaladi choornam:
Malayalam referance: വിശാലാദിചൂര്‍ണ്ണംPreparation of വിശാലാദിചൂര്‍ണ്ണം:
കാട്ടുവെള്ളരിവേര്, കടുകുരോഹിണി, മുത്തങ്ങാക്കിഴങ്ങ്, വെളളക്കൊട്ടം, ദേവതാരം, കുടകപ്പാലയരി ഇവ പ്രത്യേകം മൂന്നു കഴഞ്ചുവീതം പെരുങ്കുരുമ്പവേര് കഴഞ്ച് ആറ്. അതിവിടയം ഒന്നരക്കഴഞ്ച്. ഇവ എല്ലാം കൂടെ പൊടിച്ച് ചൂടുവെളളത്തില്‍ കലക്കി സേവിച്ചതിനു ശേഷം തേന്‍ അനുപാനമായി ഉപയോഗിക്കുക;
Indications of വിശാലാദിചൂര്‍ണ്ണം:
പാണ്ഡുരോഗം, ജ്വരം, സര്‍വാംഗസന്താപം, ചുമ, ശ്വാസം, അരുചി, ഗുല്മം, മേല്‍വയറുവീര്‍പ്പ്, ആമവാതം, രക്തപിത്തം, ഇവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
