Vijaya choornam:
Malayalam referance: വിജയ ചൂര്‍ണ്ണംPreparation of വിജയ ചൂര്‍ണ്ണം:
ത്രികടുക്, ത്രിഫലത്തോട്,വിഴാലരി, മുത്തങ്ങാ, കൊടുവേലിക്കിഴങ്ങ്, ജാതിക്കാ, ജാതിപത്രി, ഗ്രാമ്പൂവ്, വയമ്പ്, കായം ,പാടക്കിഴങ്ങ്, ചവര്‍ക്കാരം, വരട്ടുമഞ്ഞള്‍, മരമഞ്ഞൾത്തൊലി, കാട്ടുമുളകിൻവേര്, കടുകുരോഹിണി ,കുടകപ്പാലയരി, കൊടുവേലിക്കിഴങ്ങ്, ശതകുപ്പ, ഉപ്പുവക അഞ്ചും കാട്ടുതിപ്പലിവേര്, കൂവളക്കായുടെമജ്ജ, അയമോദകം, ഈ മരുന്നുകള്‍ തുല്യാംശമായി എടുത്തു നല്ലതുപോലെ പൊടിച്ച് മൂന്നുകഴഞ്ച് പൊടിവീതം ചൂടുവെളളത്തിലോ ആവണക്കെണ്ണയിലോ സേവിക്കുക; ചുമ, നീര്, അര്‍ശസ്സ്, ഭഗന്ദരം, ഹൃദയശൂല, പാര്‍ശ്വശൂല, വാല്‍ഗുല്‍മം, മഹോദരം, ഇക്കിള്‍ ,ശ്വാസം ,പ്രമേഹം, കാമില, പാണ്ഡു, ദഹനമില്ലായ്കകൊണ്ടുളള ഉദാവര്‍ത്തം, ആന്ത്രവൃദ്ധി, കൃമി, ഗ്രഹണി, മഹാജ്വരം, ഭ്രതാവേശം, ഇവയെ ശമിപ്പിക്കും. പ്രസവിക്കാത്ത സ്ത്രീകള്‍ക്ക് ഗര്‍ഭമുണ്ടാകും. കൃഷ്ണാത്രേയനാല്‍ ഉണ്ടാക്കപ്പെട്ടിട്ടുളള ഈ ചൂര്‍ണ്ണത്തിനു വിജയചൂര്‍ണ്ണം എന്നു പേര്‍.
Referances
Sahasrayogam
- Comments
- Add photo
