Pippalyadi choornam:
Malayalam referance: പിപ്പല്യാദിചൂര്ണ്ണംപിപ്പലി നാഗദന്തികള്‍ തുല്യ-
സ്തൈരഭയാ ദ്വിഗുണോന്മിതഭാഗാഃ
അര്‍ദ്ധമിതം വിളമുഷ്ണപയോഭിഃ
പീതമപോഹതി കുക്ഷിമഹത്വം.
തിപ്പലി, ചുക്ക്, നാഗദന്തിവേര് ഇവ സമം. ഇവയെല്ലാം കൂടിയിടത്തോളം കടുക്കാത്തോട്. വിളയുപ്പ് മേല്‍പറഞ്ഞവയുടെ പകുതി എല്ലാം കൂടി പൊടിച്ചു ചൂടുവെളളത്തില്‍ കലക്കി സേവിക്കുക; മഹോദരവും വയര്‍വീര്‍പ്പും വയറ്റില്‍കടിയും ശമിക്കും. (കടുക്കാ, തിപ്പലിയുടെ ഇരട്ടി എന്നും, വിളയുപ്പ് തിപ്പലിയുടെ പകുതിയെന്നുമുളള അഭിപ്രായം യോഗപ്രകാരം സ്വീകരിക്കാവുന്നതിനാലും പാരമ്പര്യമായി ഇതനുസരിച്ചു വര്‍ത്തിച്ചു വരുന്നതിനാലും സ്വീകാര്യമാണ്)
Referances
Sahasrayogam
- Comments
- Add photo
