Karpuradi choornam:
Malayalam referance:
കര്പ്പൂരാദിചൂര്ണ്ണംകര്പ്പൂര ചോച തക്കോല ജാതീഫലദലാ: സമാഃ
ലവംഗ നാഗമരിച കൃഷ്ണാ ശുണ്ഠീ വിവര്‍ദ്ധിതാഃ
ചൂര്‍ണ്ണം സിതാസമം ഹൃദ്യം രോചനം ക്ഷയകാസജില്‍.
Preparation of
കര്‍പ്പൂരാദിചൂര്‍ണ്ണം:പച്ചക്കര്‍പ്പൂരം, ഇലവര്‍ങ്ഗം, തക്കോലം, ജാതിക്കാ, ജാതിപത്രി, ഇവ ഒരു ഭാഗം വീതം. ഗ്രാമ്പൂവ് രണ്ടുഭാഗം. നാഗപ്പൂവ് മൂന്നുഭാഗം. കുരുമുളക് നാലുഭാഗം. ചെറുതിപ്പലി അഞ്ചുഭാഗം. ചുക്ക് ആറുഭാഗം. ഇവനേർക്കെപ്പൊടിച്ച് സമം പഞ്ചസാരയും ചേര്‍ത്തു മര്‍ദ്ദിച്ചു(പച്ചക്കര്‍പ്പുരം, മര്‍ദ്ദിക്കുന്ന സമയം ചേര്‍ത്താല്‍ മതി) വച്ചിരുന്ന് കുറേശ്ശെ സേവിക്കുക;
Indications of
കര്‍പ്പൂരാദിചൂര്‍ണ്ണം:ഇത് ഹൃദ്യവും രുചിയെ ഉണ്ടാക്കുന്നതും ക്ഷയം, കാസം, ഇവയെ ശമിപ്പിക്കുന്നതുമാകുന്നു.
കര്‍പ്പൂരാദിചൂര്‍ണ്ണം(മറ്റൊന്ന്)
ശ്ലോകവും വ്യാഖ്യാനവും :
കര്‍പ്പൂരം പശുപാശീ ദാരു മധുകം ജാതീഫലഞ്ചാഞ്ജന -
ക്കല്ലും ചുക്കുമജാജി ജീരക തുടീ കസ്തൂരിയും ചോരകം
കൃഷ്ണാകുണ്ഡലിലോദ്ധ്റപുഷ്പമരിചം ചോചം ജലംചോത്ക്കടം
അഗ്രഗ്രാഹി കിരാമ്പു വാലുമുളകും മുത്തങ്ങ രാമച്ചവും
പാഠാചാമയരാസ്നയെന്നിവ സമംകൊണ്ടിട്ടു ചൂര്‍ണ്ണിച്ചുടന്‍
കല്ക്കണ്ടം സിതതേനുമായ് പരുകിനാലന്നാളിലേ കേവലം
വായുക്ഷോഭവിലക്കമെക്കിള്‍ വമിയും കാസഞ്ച ഹൃദ്രോഗവും
പിത്തം ഗുന്മകഫഞ്ച ശൂലയുമുടന്‍ തീരും തഥാ പാണ്ഡുവും.
പച്ചക്കര്‍പ്പൂരം, പശുപാശി,ദേവതാരം, ഇരട്ടിമധുരം, ജാതിക്കാ, അഞ്ജനക്കല്ല്, ചുക്ക്, അയമോദകം, ജീരകം, ചിറ്റേലം, കസ്തുരി, കച്ചോലക്കിഴങ്ങ്,ചെറുതിപ്പലി, അമൃതിന്‍നൂറ്, പാച്ചോറ്റിപ്പൂവ്, കുരുമുളക്, ഇലവര്‍ങ്ഗം,ഇരുവേലി, അമരവേര്, അക്രാവ്, ഗ്രാമ്പൂവ്, വാല്‍മുളക്, മുത്തങ്ങാക്കിഴങ്ങ്, രാമച്ചം, പാടക്കിഴങ്ങ്, വെളളക്കൊട്ടം, ചിറ്റരത്ത, ഇവ സമം പൊടിച്ചുകല്ക്കണ്ടം പഞ്ചസാരയും ചേർത്തു നേർമ്മിച്ച് തേനിൽ കുഴച്ചു സേവിക്കുക. വായുക്ഷോഭം, വിലക്കം, ഇക്കിള്‍, ഛര്‍ദ്ദി, കാസം, ഹൃദ്രോഗം, പിത്തം, ഗുന്മം , ശൂലം, പാണ്ഡു, ഇവ ശമിക്കും. (പച്ചക്കര്‍പ്പൂരം, കസ്തുരി ഇവ നേർമ്മിക്കുമ്പൊഴെ ചേര്‍ക്കാവൂ)
Referances
Sahasrayogam