Kalyanaka gritham:
Synonyms: Kalyanaka ghrutham Malayalam referance: കല്യാണകഘൃതം (ക്ഷീരകല്യാണകഘൃതം)
വിശാലാ ത്രിഫലാ കൌെന്തീ ദേവദാര്‍വേലവാലുകഃ
സ്ഥിരാ നതം രജന്യൗദ്വേ ശാരിബേദ്വേ പ്രിയംഗുകാഃ
നീലോല്പലൈ വാ മഞ്ജിഷ്ഠാ ദന്തീ ദാഡിമകേസരം
താലീസപത്രം ബൃഹതീം മാലത്യാഃകുസുമം നവം
വിഡംഗം പ്രശ്ന പര്‍ണ്ണീ ച കുഷ്ഠം ചന്ദന പത്മകൌെ
അഷ്ടാവിംശതിഭിഃ കല്‍ക്കൈരേതൈരക്ഷസമന്വിതൈഃ
ചതുര്‍ഗ്ഗണം ജലം ദത്വാ ഘൃതപ്രസ്ഥം വിപാചയേത്
അപസ്മാരേ ജ്വരേ കാസേ ശോഷേ മന്ദാനലേ ക്ഷയേ
വാതരക്തേ പ്രതിശ്യായേ തൃതീയക ചതുര്‍ത്ഥകേ
വമ്യര്‍ശോമൂത്രകൃഛ്റേ ച വിസര്‍പ്പോപഹതേഷു ച
കണ്ഡൂപാണ്ഡ്വാമയോന്മാദേ വിഷമേഹഹരേഷു ച
ഭൂതോപഹതചിത്താനാം ഗദ്ഗദാനാമരേതസാം
ശസ്തം സ്ത്രീണാം ച വന്ധ്യാനാം ധന്യമായുര്‍ബലപ്രദം
അലക്ഷ്മി പാപരക്ഷോഘ്നം സര്‍വ്വഗ്രഹനിവാരണം
കല്യാണകമിദം സര്‍പ്പിഃ ശ്രേഷ്ഠം പുംസവഷുേനേഷു ച
ദ്വിജലം സചതുഃ ക്ഷീരം ക്ഷീരകല്യാണകം ദിത്വം.
Preparation of കല്യാണകഘൃതം (ക്ഷീരകല്യാണകഘൃതം) :
കാട്ടുവെള്ളരിവേര്, ത്രിഫലത്തോട്, അരേണുകം, ദേവതാരം, ഏലാവാലുകം, ഓരിലവേര്, തകരം, മഞ്ഞൾ, മരമഞ്ഞൾത്തൊലി, നറുനീണ്ടിക്കിഴങ്ങ്, പാല്‍വളളിക്കിഴങ്ങ്, ഞാഴൽപ്പൂവ്, കരിങ്കൂവളക്കിഴങ്ങ്, ഏലത്തരി, മഞ്ചട്ടി, നാഗദന്തിവേര്, മാതളത്തോട്, നാഗപ്പൂവ്, താലീസപത്രം, വഴുതിനവേര്, പുതിയ പിച്ചകപ്പൂവ്, വിഴാലരിപ്പൂവ്, മൂവിലവേര്, വെളളക്കൊട്ടം, ചന്ദനം, പതുമുകം, ഇവ മൂന്നുകഴഞ്ചുവീതം. നാലിടങ്ങഴി വെളളത്തില്‍ അരച്ചുകലക്കി ഇടങ്ങഴി നെയ്യു ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; അപസ്മാരം, ജ്വരം,ചുമ ,ശോഷം, അഗ്നിമാന്ദ്യം, ക്ഷയം, വാതരക്തം, പീനസം, തൃതീയകജ്വരം ,ചാതുര്‍ത്ഥകജ്വരം, ഛര്‍ദ്ദി, അര്‍ശസ്സ്, മൂത്രകൃഛ്റം, വിസര്‍പ്പം, ചൊറി, പാണ്ഡ്, ഉന്മാദം, വിഷം, പ്രമേഹം, കൂട്ടുവിഷം, ഭൂതബാധ, ഗദ്ഗദം, ബീജദോഷം, ഇവ ശമിക്കും. പ്രസവിക്കാത്ത സ്ത്രീകള്‍ പ്രസവിക്കും. ഈ ഘൃതം ശ്രേഷ്ഠവും ആയുസ്സിനേയും ബലത്തെയും പ്രദാനം ചെയ്യുന്നതുമാണ്. അലക്ഷ്മി, പാപം, രക്ഷോബാധ, ഗൃഹബാധ, ഇവയേയും ശമിപ്പിക്കും. പുംസവനവുമാണ്. ഈ നെയ്ക്ക് കല്യാണഘൃതമെന്നു പേര്‍. ഇതിന്റെ മരുന്നുകള്‍തന്നെ രണ്ടിടങ്ങഴി വെളളത്തില്‍ അരച്ചുകലക്കി നാലിടങ്ങഴി പാലും ഇടങ്ങഴി നെയ്യും ചേര്‍ത്തു കാച്ചിയെടുക്കുന്നതിന് ക്ഷീരകല്യാണകഘൃതമെന്നു പേര്‍ പറയുന്നു.
Referances
Sahasrayogam
- Comments
- Add photo
