Shirisharishtam:
Malayalam referance: ശിരീഷാരിഷ്ടംPreparation of ശിരീഷാരിഷ്ടം:
നെന്മേനിവാകത്തൊലി തുലാം അര (അന്‍പതുപലം) ചതച്ച് മുപ്പത്തിരണ്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലൊന്നാക്കി (എട്ടിടങ്ങഴിയാക്കി) പിരിഞ്ഞരിക്കണം. ശര്‍ക്കര തുലാം രണ്ട്. കഷായനീരില്‍ കലക്കണം. തിപ്പലി, ഞാഴൽപ്പൂവ്, കൊട്ടം ഏലത്തരി, വട്ടപ്പൂന്താളിയരി, നാഗപ്പൂവ്, മഞ്ഞൾ ,മരമഞ്ഞൾത്തൊലി ,ചുക്ക് ,ഇവ ഒരുപലം വീതം. എല്ലാം കൂടിപൊടിച്ചുചേര്‍ത്ത് ഒരു കുടത്തിലാക്കി അടച്ചുകെട്ടിവയ്ക്കുക. ഒരുമാസം കഴിഞ്ഞെടുത്തരിച്ച് ഒരു മാത്ര നിശ്ചയിച്ചു സേവിക്കുക.
Indications of ശിരീഷാരിഷ്ടം:
ഈ ശിരീഷാരിഷ്ടം സകല വിധത്തിലുളള വിഷോപദ്രവങ്ങളേയും ശമിപ്പിക്കും
Referances
Sahasrayogam
- Comments
- Add photo
