Khadirarishta:
Synonyms: Khadirarishtam
Malayalam referance:
ഖദിരാരിഷ്ടംഖദിരസ്യ തുലാര്‍ദ്ധം തു ദേവദാരു ച തല്‍സമം
വാകചീ ദ്വാദശപലം ദാര്‍വീസ്യാല്‍ പലവിംശതിഃ
ത്രിഫലാ വിംശതിപലാന്യഷ്ടദ്രോണേ f ൦ഭസഃ പചേല്‍
കഷായേ ദ്രോണശേഷേ ച പൂതേ ശീതേ വിനിക്ഷിപേല്‍
തുലാദ്വയം മാക്ഷികസ്യ തുലൈകാ ശര്‍ക്കരാമതാ
ധാതക്യാ വിംശതിപലം തക്കോലം നാഗകേസരം
ജാതീഫലം ലവങ്ഗൈലാ ത്വക്പത്രാണി പൃഥക്പൃഥക്
പലോന്മിതാനി കൃഷ്ണായാ ദദ്യാല്‍ പല ചതുഷ്ടയം
ഘൃതഭാണ്ഡേ വിനിക്ഷിപ്യ മാസാദൂര്‍ദ്ധ്വം പിബേത്തതഃ
മഹാകുഷ്ഠാനി ഹൃദ്രോഗം പാണ്ഡുരോഗാര്‍ബ്ബുദം തഥാ
ഗുല്മം ഗ്രന്ഥിം കൃമീന്‍ കാസം തഥാ പ്ളീഹോദരം ജയേല്‍
ഏവൈഷ ഖദിരാരിഷ്ടഃ സര്‍വകുഷ്ഠനിവാരണഃ
Preparation of
ഖദിരാരിഷ്ടം:കരിങ്ങാലിക്കാതൽ, ദേവതാരം ഇവ അമ്പതുപലം വീതം. കാർകോലരി പലം പന്ത്രണ്ട്. മരമഞ്ഞൾത്തൊലിപലം ഇരുപത്. ത്രിഫലത്തോട് പലം ഇരുപത്. ഇവ എല്ലാം കൂടി ചതച്ച് നൂറ്റിരുപത്തെട്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ച് പതിനാറിടങ്ങഴിയാക്കി പിഴിഞ്ഞരിക്കണം. തണുത്തതിനു ശേഷം നെയ് തേച്ചുമയങ്ങിയ ഒരു കുടത്തിലാക്കി രണ്ടുതുലാം (ഇരുന്നൂറുതുടം) തേനും ഒരു തുലാം പഞ്ചസാരയും ചേര്‍ക്കുക. താതിരിപ്പൂവ് പലം ഇരുപത്. തക്കോലം, നാഗപ്പൂവ്, ജാതിക്കാ,ഗ്രാമ്പൂവ്, ഏലത്തരി, ഇലവര്‍ങ്ഗം, പച്ചില, ഇവ ഒരുപലംവീതം. തിപ്പലി പലം നാല്. ഇവ എല്ലാം കൂടി പൊടിച്ച് ഒരു കുടത്തിലാക്കി അടച്ചു കെട്ടി ഒരു മാസം വച്ചിരുന്നതിനു ശേഷമെടുത്ത് അഗ്നിബലത്തിനു തക്കവണ്ണം ഒരു മാത്ര നിശ്ചയിച്ചു സേവിക്കുക;
Indications of
ഖദിരാരിഷ്ടം:എന്നാല്‍ എല്ലാ മഹാകുഷ്ഠങ്ങളും, ഹൃദ്രോഗം, പാണ്ഡുരോഗം, അര്‍ബുദം, ഗുല്‍മം, മുഴ, കൃമി ,ചുമ, പ്ളീഹ, വയര്‍വീര്‍പ്പ്, ഇവയും ശമിക്കും. വിശേഷിച്ച് ഇത് എല്ലാ കുഷ്ഠത്തേയും ശമിപ്പിക്കും.
Another mode of preparation:
ഖദിരസ്യ തുലാമംഭസിവിപചേച്ചതുര്‍ദ്രോണസമ്മിതേശേഷം
പാദം വിഗൃഹ്യശീതേ ദദ്യാന്മധുനസ്തുലാം സാര്‍ദ്ധാം
വസ്ത്രവിപൂതേചൂര്‍ണ്ണം വ്യോഷത്രിഫലാ ണ്ഡഖര്‍ജ്ജൂരി
സ്വര്‍ണ്ണത്വഗ്വാകുചികാമൃതാ വിഡംഗ പലാശാനാം
ധാതകീം ദശപലാം ദത്വാ പ്രവിലോഡിതം നിത്യം
യാര്‍വല്‍ഷോഡശദിവസാഃ ഷോഡശകേ മധുതുലാം ദ്യാല്‍
മാസാല്‍പരതരഃപേയോ ദത്വാ മൃഗനാഭിമാഷകം ടേബദ്ധം
കര്‍പ്പൂരമാഷദ്വയമേഷ ഖദിരാസവോ മഹാകുഷ്ഠേ.
കരിങ്ങാലിക്കാതൽ തുലാം ഒന്ന് ( നൂറുപലം) അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായം വച്ച് പതിനാറിടങ്ങഴിയാക്കി പിഴിഞ്ഞരിച്ചു തണുത്തതിനു ശേഷം ഒരു കുടത്തിലാക്കി ഒന്നരത്തുലാം (നൂറ്റിയമ്പതു തുടം) തേനും വീഴ്ത്തി ചുക്ക്, കുരുമുളക്, തിപ്പലി, കടുക്കാ, താന്നിക്കാ, നെല്ലിക്കാ, പേരീന്തലിന്‍കായ്, നീലഉമ്മം, ഇലവര്‍ങ്ഗത്തൊലി, കാര്‍കോലരി, അമൃത്, വിഴാലരി, പ്ളാശിന്‍തൊലി, ഇവ ഒരു പലം വീതം. താതിരിപ്പൂവ് പലം പത്ത്, എല്ലാംകൂടി പൊടിച്ചു ശീലപ്പൊടിയെടുത്ത് ചേര്‍ത്ത് അടച്ചുകെട്ടി വയ്ക്കുക. ഈ പാത്രം ദിവസേന കുലുക്കിക്കൊളളണം. ഇങ്ങനെ പതിനാറുദിവസം കഴിയുമ്പോള്‍ അഴിച്ചു വീണ്ടും ഒരു തുലാം തേനും കൂടി ചേര്‍ത്ത് അടച്ചുകെട്ടിവയ്ക്കണം. പിന്നീട് ഒരു മാസം കഴിഞ്ഞരിച്ച് ഒരു ഉഴുന്നിട കസ്തൂരിയും രണ്ട് ഉഴുന്നിട പച്ചക്കര്‍പ്പൂരവും കൂട്ടി ഒരു തുണിയില്‍ കിഴികെട്ടിയിട്ടു വച്ചിരുന്ന് അഗ്നിബലത്തിനു തക്കവണ്ണം ദിവസേന സേവിക്കുക. എന്നാല്‍ മഹാകുഷ്ഠം ശമിക്കും
Referances
Sahasrayogam