Draksharishta:
Synonyms: Draksharishtam Malayalam referance: ദ്രാക്ഷാരിഷ്ടം
Preparation of ദ്രാക്ഷാരിഷ്ടം:
മുന്തിരിങ്ങാപ്പഴം പലം അന്‍പത്. മുപ്പത്തിരണ്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ച് എട്ടിടങ്ങഴിയാക്കി പിഴിഞ്ഞരിക്കണം. തണുത്തതിനു ശേഷം രണ്ടുതുലാം ശര്‍ക്കര കലക്കണം. ഇലവര്‍ങ്ഗത്തൊലി, ഏലത്തരി, പച്ചില, നാഗപ്പൂവ്, ഞാഴൽപ്പൂവ്, കുരുമുളക്, തിപ്പലി ,വിളയുപ്പ്, ഇവ ഒരുപലം വീതമെടുത്തു പൊടിച്ചുചേര്‍ത്ത് എല്ലാം കൂടി നെയ് തേച്ച് മയങ്ങിയ ഒരു കുടത്തിലാക്കി അടച്ചുകെട്ടിവയ്ക്കുക. ഒരു മാസം കഴിഞ്ഞതിനു ശേഷമെടുത്തരിച്ച് അഗ്നിബലത്തിനു തക്കവണ്ണം ഒരു മാത്ര നിശ്ചയിച്ചു സേവിക്കുക;
Indications of ദ്രാക്ഷാരിഷ്ടം:
എന്നാല്‍ ഉരഃക്ഷതം, ക്ഷയം, ചുമ, വായുമുട്ടല്‍, കണ്ഠരോഗം, ഇവയെ ശമിപ്പിക്കുകയും ബലം, മലശോധന ഇവയെ ഉണ്ടാക്കുകയും ചെയ്യും.
Referances
Sahasrayogam
- Comments
- Add photo
