Medicinal properties of Aragwadharishtam (അശ്വഗന്ധ..

Aragwadharishtam - arishta

Aragwadharishtam:

Malayalam referance: അശ്വഗന്ധാരിഷ്ടം

തുലാര്‍ദ്ധം ചാശ്വഗന്ധായാം മുസല്യാഃ പലവിംശതിഃ
മഞ്ജിഷ്ഠായാ ഹരീതക്യാ രജന്യാര്‍മ്മധുകസ്യ ച
രാസ്നാ  വിദാരീ പാര്‍ത്ഥാനാം  മുസ്തക ത്രിവൃതോരപി
ഭാഗാന്‍ ദശപലാന്‍ ദദ്യാദനന്താ ശ്യാമയോസ്തഥാ
ചന്ദനദ്വിതയസ്യാപി വചായാശ്ചിത്രകസ്യ ച
ദ്രോണശേഷേ കഷായേസ്മിന്‍ പൂതേ ശീതേ പ്രദാപയേല്‍
ധാതക്യഃ ഷോഡശപലം മാക്ഷികസ്യ തുലാദ്വയം
വ്യോഷസ്യ ദ്വിപലം ചാപി ത്രിജാതക ചതുഷ്പലം
ചതുഷ്പലം പ്രിയംഗോശ്ച ദ്വിപലം നാഗകേസരം
മാസാദൂര്‍ദ്ധ്വം പിബേദേവം പലാര്‍ദ്ധപരിമാണതഃ
മൂര്‍ഛാമപസ്മൃതിം ശോഷമൂന്മാദമപി ദാരുണം
കാര്‍ശ്യമര്‍ശാംസി മന്ദത്വമഗ്നേര്‍വാതഭവാന്‍ഗദാന്‍ 
അശ്വഗന്ധാദ്യരിഷ്ടോയം പീതോ ഹന്യാദസംശയം. 

Preparation of അശ്വഗന്ധാരിഷ്ടം:

അമുക്കുരം തുലാം അര (അമ്പതുപലം),നിലപ്പനക്കിഴങ്ങ് പലം ഇരുപത്തിയഞ്ച്, മഞ്ചട്ടി, കടുക്കാത്തോട്, മഞ്ഞൾ, മരമഞ്ഞൾത്തൊലി, ഇരട്ടിമധുരം, അരത്ത, പാൽമുതക്ക്ന്‍കിഴങ്ങ്, നീര്‍മരുതിന്‍തൊലി, മുത്തങ്ങാക്കിഴങ്ങ്, ത്രികൊല്പ്പക്കൊന്ന ,കൊടിത്തൂവവേര്,  നറുനീണ്ടിക്കിഴങ്ങ്, ഇവ പത്തുപലം വീതം. ചന്ദനം,  വയമ്പ്, കൊടുവേലിക്കിഴങ്ങ്, ഇവ എട്ടുപലംവീതം. എല്ലാം കൂടി ചതച്ച് നൂറ്റി ഇരുപത്തിയെട്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ച് പതിനാറിടങ്ങഴിയാക്കി പിഴിഞ്ഞരിക്കണം. നല്ലതുപോലെ തണുത്തതിനു ശേഷം അതില്‍ രണ്ടുതുലാം (200 തുടം) തേനും , പതിനാറുപലം താതിരിപ്പൂവും ,ചുക്ക് ,കുരുമുളക്, തിപ്പലി, ഇവ രണ്ടുപലം വീതവും ഏലം, ഇലവര്‍ങ്ഗം, പച്ചില, ഇവ നാലുപലം വീതവും,നാ ലുപലം  ഞാഴല്‍പൂവും, രണ്ടുപലം നാഗപ്പൂവും, എടുത്തുപൊടിച്ച പൊടിയും ചേര്‍ത്ത് ഒരു കുടത്തിലാക്കി അടച്ചു കെട്ടി ഒരു മാസം വച്ചിരുന്നതിനു ശേഷം എടുത്തു തെളിച്ചരിച്ച് അരത്തുടം വീതം സേവിക്കുക; 

Indications of അശ്വഗന്ധാരിഷ്ടം:

എന്നാല്‍ മോഹാലസ്യം ,അപസ്മാരം ,ശോഷം ,ഭ്രാന്ത് ,ശരീരകാര്‍ശ്യം, അര്‍ശസ്സ്, അഗ്നിമാന്ദ്യം, വാതരോഗം, ഇവ ശമിക്കും 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness