Abhayarishta:
Synonyms: Abhayarishtam
Malayalam referance:
അഭയാരിഷ്ടംഅഭയായസ്തുലാമേകാം മൃദ്വീകാര്‍ദ്ധതുലാം തഥാ
വിഡംഗസ്യ ദശപലം മധൂകകുസുമസ്യ ച
ചതുര്‍ദ്രോണജലേ പക്ത്വാ ചതുര്‍ഭാഗാവശേഷിതേ
ശിതീഭൂതേ രസേ തസ്മിന്‍ പൂതേ ഗുഡതുലാം ക്ഷിപേല്‍
ശ്വദംഷ്ട്രാ ത്രിവൃതാം ധാന്യം ധാതകീമിന്ദ്രവാരുണീം
ചവ്യം മധുരികാം ശുണ്ഠീം ദന്തീം മോചരസംതഥാ
പലയുഗ്മമിദം സര്‍വം പാത്രേ മഹതി മൃണ്മയേ
ക്ഷിപ്ത്വാ സംരുദ്ധ്യതല്‍പാത്രം മാസമാത്രം നിധാപയേല്‍
തതോ ജാതരസം ജ്ഞാത്വാ പരിസ്രാവ്യ രസം നയേല്‍
ബലം കോഷ്ഠം ച വഹ്നിം ച വീക്ഷ്യമാത്രാ പ്രയോജയേല്‍
അര്‍ശാംസീ നാശയേച്ഛീഘ്ര തഥാഷ്ടാവുദരാണി ച
വര്‍ച്ചോ മൂത്രവിബന്ധഘ്നം വഹ്നിം സംദീപയേല്‍പരം
-Sahasrayogam
According to Charaka Samhita:
ഹരീതകീനാ മഷ്ടപലം പ്രസ്ഥമാമലകസ്യ ച
സ്യാല്‍ കപിത്ഥാദ്ദശപലം തതോര്‍ദ്ധാചേന്ദ്രവാരുണീ
വിഡംഗം പിപ്പലീം ലോദ്ധ്റം മരിചം സൈലവാലുകം
ദ്വിപലാംശം ജലസ്യൈതച്ചതുര്‍ദ്രോണേ വിപാചയേല്‍
ദ്രോണശേഷേ രസേ തസ്മിന്‍ പൂതേ ശീതേ സമാവപേല്‍
ഗുഡസ്യദ്വിശതം തിഷ്ഠേത്തല്‍പക്ഷം ഘൃതഭാജനേ
പക്ഷാദൂര്‍ദ്ധ്വം ഭവേല്‍പേയാ തതോമാത്രാ യഥാബലം
അസ്യാഭ്യാസാദരിഷ്ടസ്യ നശ്യന്തി ഗുദജാദ്രുതം
ഗ്രഹണീ പാണ്ഡു ഹൃദ്രോഗ പ്ളീഹ ഗുല്മോദരാപഹം
കുഷ്ഠശോഫാരുചിഹരോ ബലവര്‍ണ്ണാഗ്നിവര്‍ദ്ധഃ
സിദ്ധോ അയമഭയാരിഷ്ടഃ കാമിലാ ശ്വിത്രനാശന:
കൃമിഗ്രന്ഥ്യര്‍ബുദവ്യംഗരാജയലക്ഷ്മജ്വരാന്തകൃല്‍
Preparation of
അഭയാരിഷ്ടം:കടുക്കാത്തോട് തുലാം ഒന്ന് (നൂറു പലം), മുന്തിരിങ്ങാപ്പഴം തുലാം അര (അമ്പതുപലം), വിഴാലരി പലം പത്ത്, ഇലിപ്പപ്പൂവ് പലം പത്ത്, ഇവ എല്ലാംകൂടി അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലിലൊന്നു ശേഷിക്കുമ്പോള്‍ (16 ഇടങ്ങഴിയാകുമ്പോള്‍) വാങ്ങിയരിച്ച് കഷായം നല്ലതുപോലെ തണുത്താല്‍ അതില്‍ ഒരുതുലാം ശര്‍ക്കരകലക്കി, ഞെരിഞ്ഞിൽ ,ത്രികൊല്പ്പക്കൊന്ന, കൊത്തമ്പാലരി, താതിരിപ്പൂവ്, കാട്ടുവെള്ളരിവേര്, കാട്ടുമുളകിൻവേര്, ശതകുപ്പ, ചുക്ക്, നാഗദന്തിവേര്, ഇലവിന്‍പശ, ഇവ രണ്ടുപലം വീതമെടുത്തു പൊടിച്ചുചേര്‍ത്ത് നല്ല ഒരു മണ്‍കുടത്തിലാക്കി അടച്ചുകെട്ടി ഒരുമാസക്കാലം വച്ചേയ്ക്കുക. രസമെല്ലാം ഇറങ്ങിയതിനുശേഷം തെളിച്ചെടുത്ത് ശരീരബലം, കോഷ്ഠബലം, അഗ്നിബലം, ഇവയുസരിച്ചുളള മാത്ര നിശ്ചയിച്ചു സേവിക്കുക ;
According to Charaka Samhita:
കടുക്കാത്തോട് പലം എട്ട് (ഇരുന്നാഴി), നെല്ലിക്കാത്തോട് പലം പതിനാറ്, വ്ളാങ്കായ് പലം പത്ത്, കാട്ടുവെള്ളരിവേര് പലം അഞ്ച്, വിഴാലരി, ചെറുതിപ്പലി, പാച്ചോറ്റിത്തൊലി, കുരുമുളക്, ഏലാവാലുകം, ഇവ രണ്ടു പലംവീതം, എല്ലാം കൂടി ചതച്ച് അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായം വച്ചു പതിനാറിടങ്ങഴിയാക്കി പിഴിഞ്ഞരിച്ചു തണുത്താല്‍ അതില്‍ ഇരുന്നൂറു പലം (രണ്ടുതുലാം), ശര്‍ക്കരകലക്കി നെയ് പുരണ്ടുമയങ്ങിയ ഒരു കുടത്തിലാക്കി അടച്ചുകെട്ടിവച്ചേക്കുക. പതിനഞ്ചുദിവസം കഴിഞ്ഞെടുത്തു തെളിച്ചരിച്ചുവച്ചിരുന്നു ശരീരബലമുസരിച്ചുളള ഒരു മാത്ര നിശ്ചയിച്ചു സേവിക്കുക.
Indications of
അഭയാരിഷ്ടം:എന്നാല്‍ അര്‍ശസ്സ് ,എട്ടുപ്രകാരത്തിലുളള മഹോദരം ,മലബന്ധം, മൂത്രബന്ധം, ഇവ ശമിക്കും. അഗ്നിക്കു ദീപനശക്തിയുണ്ടാകും.
According to Charaka Samhita:
എന്നാല്‍ അര്‍ശസ്സ് ,ഗ്രഹണി ,പാണ്ഡു ,ഹൃദ്രോഗം ,പ്ളീഹ ,ഗുല്മം ,മഹോദരം, കുഷ്ഠം, നീര്, അരുചി , ഇവ ശമിക്കുകയും ശരീരബലം, വര്‍ണ്ണം, അഗ്നിബലം, ഇവ വര്‍ദ്ധിക്കുകയും കാമില, ശ്വിത്രം, കൃമി, മുഴ, അര്‍ബ്ബുദം, കരിമുഖം, രാജയക്ഷ്മാവ്, ജ്വരം, ഇവ ശമിക്കുകയും ചെയ്യും.
Referances
Sahasrayogam