Kandakari gritham:
Malayalam referance:
കണ്ടകാരീ ഘൃതംവ്യാഘ്രീസ്വരസവിപക്വം രാസ്നാ വാട്യാല ഗോക്ഷുരവ്യോഷൈഃ
സര്‍പ്പിഃ സ്വരോപഘാതം ഹന്യാല്‍ കാസം ച പഞ്ചാവിധം.
Preparation of
കണ്ടകാരീ ഘൃതം:ചെറുവഴുതിനയുടെ നീരില്‍ അരത്ത ,കുറുന്തോട്ടിവേര് ,ഞെരിഞ്ഞിൽ ,ചുക്ക് ,കുരുമുളക്, തിപ്പലി, ഇവ കല്‍ക്കമായി നെയ് കാച്ചി സേവിക്കുക;
Indications of
കണ്ടകാരീ ഘൃതം:സ്വരഭേദം, അഞ്ചുവിധമുളള കാസം ഇവ ശമിക്കും.
കണ്ടകാരീഘൃതം (2)
കണ്ടകാരീ ഗുഡൂച്യാഭ്യാം പൃഥക്ത്രിംശത്പലാദ്രസേ
പ്രസ്ഥഃ സിദ്ധോഘൃതാദ്വാത കാസനുദ്വഹ്നിദീപഃ
ഘൃതം രാസ്നാ ബലാ വ്യോഷ ശ്വദംഷ്ട്രാ കല്‍ക്കപാചിതം
കണ്ടകാരീരസേപീതം പഞ്ചകാസനിഷൂദനം.
കണ്ടകാരി പലം മുപ്പത്. അമൃത് പലം മുപ്പത് . ഇവ കഷായം വച്ച് നാലൊന്നാക്കി പിഴിഞ്ഞരിച്ച് ഇടങ്ങഴി നെയ് കാച്ചി സേവിക്കുക. വാതകാസം ശമിക്കും. അഗ്നി വര്‍ദ്ധിക്കും. നാലിരട്ടി കണ്ടകാരിയുടെ രസത്തില്‍ അരത്ത ,കുറുന്തോട്ടിവേര്, ചുക്ക്, കുരുമുളക്, തിപ്പലി, ഞെരിഞ്ഞിൽ, ഇവ കല്‍ക്കമായി നെയ് കാച്ചി സേവിക്കുക; പഞ്ചകാസങ്ങളും ശമിക്കും.
Referances
Sahasrayogam