Agnikandadi gritham:
Malayalam referance: അഗ്നികന്ദാദിഘൃതംPreparation of അഗ്നികന്ദാദിഘൃതം:
കൊടുവേലിക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ് ,കാട്ടുചേന, ഇവ രണ്ടുപലം വീതം ആറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് എരുമനെയ്യും , ഉരുക്കുവെളിച്ചെണ്ണയും കൂടി പത്തുതുടവും മൂന്നാഴിപ്പാലും കാടിവെളളവും ചേര്‍ത്ത് ഇരട്ടിമധുരം, ദേവതാരം, തുവര്‍ച്ചിലക്കാരം, കുടകപ്പാലയരി, കാർകോലരി, ചെറുപുന്നയരി, വിഴാലരി, കൊത്തമ്പാലരി, ഏലത്തരി, ചവര്‍ക്കാരം, തുരിശ്, കരിംജീരകം, അയമോദകം, തിപ്പലി, ചെറുതേക്ക്, ഇവ മുക്കാല്‍ക്കഴഞ്ചുവീതവും, കാട്ടുചേന , കൊടുവേലിക്കിഴങ്ങ്, മാറാഞ്ചേമ്പിന്‍കിഴങ്ങ്, ഇവ ഉണക്കിപ്പൊടിച്ചപൊടി ഒന്നരക്കഴഞ്ചുവീതവും അമ്പതു നത്തയ്ക്കാ ഇറച്ചിയും ചേര്‍ത്ത് കറുത്തപക്ഷത്തില്‍ ചതുര്‍ദ്ദശിക്കു പാകമാക്കി വാവിന് അരിക്കണം. ശുഭമൂഹുര്‍ത്തത്തില്‍ ഈ നെയ്യ് ധന്വന്തരിമന്ത്രം ജപിച്ച് സേവിപ്പിക്കുക;
Indications of അഗ്നികന്ദാദിഘൃതം:
അര്‍ശസ്സും ഗുദഭ്രംശവും മറ്റും ശമിക്കും
Referances
Sahasrayogam
- Comments
- Add photo
