Amrtaprasha gritham:
Malayalam referance: അമൃതപ്രാശഘൃതംജീവനീയോഗണഃ ശുണ്ഠീ വരീ വീരാ പുനര്‍ന്നവാ
ബലാഭാര്‍ങ്ഗീ സ്വഗുപ്തര്‍ദ്ധീ ഷഡീതാമലകീ കണാഃ
ശൃംഗാടകം പയസ്യാ ച പഞ്ചമൂലം ച യല്ലഘു
ദ്രാക്ഷാ അക്ഷോളാദി ച ഫലം മധുരസ്നിഗ്ദ്ധബൃംഹണം
തൈഃപചേത് സര്‍പ്പിഷഃ പ്രസ്ഥം കര്‍ഷാം ശൈഃശ്ളക്ഷ്ണ കല്ക്കിതൈഃ
ക്ഷീരധാത്രീവിദാരീക്ഷുഛാഗമാംസരസാന്വിതം
പ്രസ്ഥാര്‍ദ്ധം മധുന: ശീതേ ശര്‍ക്കരാര്‍ദ്ധതുലാംജരഃ
പലാര്‍ദ്ധകഞ്ച മരിച ത്വഗേലാ പത്ര കേസരം
പ്രക്ഷിപ്യ ചൂര്‍ണ്ണിതം തസ്മാദ് ലിഹ്യാന്മാത്രാംയഥാബലം
അമൃതപ്രാശമിത്യേതന്നരാണാമമൃതം ഘൃതം
സുധാസമരസം പ്രാശ്യം ക്ഷീരമാംസരസാശിനാ
നഷ്ടശുക്ളക്ഷതക്ഷീണദുര്‍ബലവ്യാധികര്‍ശിതാന്‍
സ്ത്രീ പ്രസക്താന്‍കൃശാന്‍വര്‍ണ്ണ സ്വരഹീനാംശ്ച ബൃംഹയേത്
കാസഹിദ്ധ്മാ ജ്വരശ്വാസ ദാഹതൃഷ്ണാസ്രപിത്തനുല്‍
പുത്രദം ഛര്‍ദ്ദി മൂര്‍ഛാഹൃദ്യോനിമൂത്രാമയാപഹം.
Preparation of അമൃതപ്രാശഘൃതം:
ജീവനീയഗണം (അജമാംസഘൃതം നോക്കുക),ചുക്ക്, ശതാവരിക്കിഴങ്ങ്, കോവൽക്കിഴങ്ങ്, തഴുതാമവേര്, കുറുന്തോട്ടിവേര്, ചെറുതേക്കിന്‍വേര്, നായ്ക്കരുണവേര്, ചെറിയ കാട്ടുമുതിരവേര്, കച്ചോലക്കിഴങ്ങ്, കീഴാനെല്ലിവേര്, തിപ്പലി, വല്‍വട്ടക്കിഴങ്ങ്, പാൽമുതക്ക്ന്‍കിഴങ്ങ്,ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെണ്‍വഴുതിനവേര്, ഞെരിഞ്ഞിൽ ,മുന്തിരിങ്ങാപ്പഴം ,തേങ്ങ ,മലയുകപ്പഴം ,ഈന്തപ്പഴം, മുതലായ മധുരസ്നിഗദ്ധ്ബൃംഹണഫലങ്ങള്‍ ഇവ മൂന്നുകഴഞ്ചുവീതം അരച്ചുകലക്കി ഇടങ്ങഴി നെയ്യും , പാല്‍, പച്ചനെല്ലിക്കാനീര്, പാല്‍മുതക്കിന്‍കിഴങ്ങിന്‍നീര്, ആട്ടിന്‍മാംസരസം, ഇവ ഇടങ്ങഴിവീതവും, ചേര്‍ത്തു കാച്ചിയരിച്ച് ആറിയതിനുശേഷം, ഇരുന്നാഴിതേനും , അമ്പതുപലം പഞ്ചസാരയും, കുരുമുളക്, ഇലവര്‍ങ്ഗം, ഏലത്തരി, പച്ചില, നാഗപ്പൂവ്, ഇവ അരപ്പലം വീതം പൊടിച്ച പൊടിയും ചേര്‍ത്ത് കടഞ്ഞുവച്ചിരുന്നു സേവിക്കുക; ഇതിനു അമൃതപ്രാശഘൃതമെന്നു പേര്‍. ഇതു സേവിക്കുന്ന കാലം പാലും സൂപ്പും ഉപയോഗിക്കണം.
Indications of അമൃതപ്രാശഘൃതം:
ക്ഷീണശുക്ളന്മാരേയും ഉരഃക്ഷതമുളളവരേയും ബലഹീനന്മാരേയും മറ്റുരോഗങ്ങളാല്‍ മെലിഞ്ഞവരേയും സ്ത്രീസേവനിമിത്തം മെലിഞ്ഞവരേയും മറ്റും പോഷിപ്പിക്കും. കാസം, ഇക്കിള്‍, ജ്വരം, വലിവ്, സര്‍വ്വാംഗസന്താപം, രക്തപിത്തം, ഛര്‍ദ്ദി, മൂര്‍ഛ ,ഹൃദ്രോഗം ,മുതലായ രോഗങ്ങളേയും, യോനിരോഗം, മൂത്രരോഗം, ഇവയേയും ശമിപ്പിക്കും. ഇതു പുത്രോല്പാദകരവുമാകുന്നു.
Referances
Sahasrayogam
- Comments
- Add photo
