Medicinal properties of Amrtadyam grtham (അമൃതാദ്യ..

Amrtadyam grtham - grita

Amrtadyam grtham:

Malayalam referance: അമൃതാദ്യംഘ്യതം

അമൃതാ മധുകം ദ്രാക്ഷാ ത്രിഫലാ നാഗരം ബലാ
 വാശാരഗ്വധ വൃശ്ചീവ ദേവദാരു ത്രികണ്ടകം 
കടുകാ സ വരീകൃഷ്ണാ കാശ്മര്യസ്യഫലാനി  ച 
 രാസ്നാ  ക്ഷുരക ഗന്ധര്‍വ്വ വൃന്ദദാരു ഘാല്‍പലൈ! 
 കല്ക്കൈരേഭിസ്സമൈഃ കൃത്വാ സര്‍പ്പിഃ പ്രസ്ഥം വിപാചയേല്‍
ധാത്രീരസസമം ദത്വാ വാരി ത്രിഗുണസംയുതം 
 സമ്യക്സിദ്ധം തു വിജ്ഞായ ഭോജ്യപാനേ  ച ശസ്യതേ
 ബുഹുദോഷ്വാിതം വാതം രക്തേന  സഹമൂര്‍ഛിതം 
 ഉത്താനഞ്ചാപി ഗംഭീരം ത്രികജംഘോരുജാനുജം 
ക്രോഷ്ടുശീര്‍ഷേ മഹാശൂലേ ചാമവാതേ സുദാരുണേ
 വാതരോഗാപസൃഷ്ടസ്യ വേദനാം  ചാപി ദുസ്തരാം 
 മൂത്രകൃഛ്റമുദാവര്‍ത്തം പ്രമേഹം വിഷമജ്വരം 
 ഏതാന്‍ സര്‍വ്വാന്നിഹന്ത്യാശു വാതപിത്തകഫോത്ഥിതാന്‍ 
സവ്വകാലോപയോഗേന  വര്‍ണ്ണായുര്‍ബലവര്‍ദ്ധനം 
അശ്വിഭ്യാം നിര്‍മ്മിതം ശ്രേഷ്ഠം ഘൃതമേതദനുത്തമം. 

Preparation of അമൃതാദ്യംഘ്യതം:

അമൃത്, ഇരട്ടിമധുരം, മുന്തിരിങ്ങാപ്പഴം, ത്രിഫലത്തോട്, ചുക്ക്, കുറുന്തോട്ടിവേര്, ആടലോടകവേര്, കൊന്നക്കായുടെ മജ്ജ, തഴുതാമവേര് ,ദേവതാരം, ഞെരിഞ്ഞിൽ, കടുകുരോഹിണി, മഞ്ഞൾ,  ചെറുതിപ്പലി, കുമിഴിന്‍കായ്, അരത്ത, വയൽച്ചുള്ളിവേര്, വെളുത്താവണക്കിന്‍വേരിലെത്തൊലി, മറിക്കുന്നിവേര്, മുത്തങ്ങാക്കിഴങ്ങ്, ചെങ്ങഴുനീർക്കിഴങ്ങ്, ഇവ സമമായെടുത്ത് നെയ്യിൽ  മൂന്നിരട്ടി വെളളത്തില്‍ അരച്ചുകലക്കി ഇടങ്ങഴി നെല്ലിക്കാനീരും ഇടങ്ങഴി നെയ്യും  ചേര്‍ത്ത് കാച്ചിയരിച്ചുവച്ചിരുന്ന് ചോറില്‍കൂട്ടി ഉണ്ണുകയോ തനിയേ  സേവിക്കുകയോ ചെയ്യുക;   വളരെ ദോഷകോപങ്ങളുളളതും ഉയര്‍ച്ചയുളളതും താഴ്ചയുളളതും നട്ടെല്ല്, കണങ്കാല്‍ ,തുട ,മുട്ട് , ഈ സ്ഥാനങ്ങളില്‍ ഉണ്ടായതുമായ രക്തവാതം ,ക്രോഷ്ടുശീര്‍ഷം എന്ന വാതരോഗം, ആമവാതം, വാതരോഗം നിമിത്തമുളള വേദന , മൂത്രകൃഛ്റം, ഉദാവര്‍ത്തം,

Indications of അമൃതാദ്യംഘ്യതം:

വിഷമജ്വരം, മുതലായ വാതപിത്തകഫോത്ഥിതങ്ങളായ സകല രോഗങ്ങളും, ശമിക്കും. ഈ നെയ്യ്  ദിവസേന  ഉപയോഗിച്ചാല്‍ ദേഹത്തിനു നിറം ,ആയുസ്സ് ,ഇവയും വര്‍ദ്ധിക്കും. ഇത് അശ്വീദേവന്മാരാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുളളതാകുന്നു. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness