Medicinal properties of Ramabanam gulika (രാമബാണം ഗ..

Ramabanam gulika - gulika

Ramabanam gulika:

Malayalam referance: രാമബാണം ഗുളിക

സൂതം ഗന്ധം വിഷംതുല്യം ധൂര്‍ത്തബീജം ത്രിഭിസ്സമം
ചതുര്‍ണ്ണാം ദ്വിഗുണംവ്യോഷം ഗുഞ്ജാപത്രരസേന  തു 
രാമബാണമിതിഖ്യാതം സര്‍വജ്വരവിനാശനം. 

Preparation of രാമബാണം ഗുളിക:

സം, ഗന്ധകം, വത്സനാഭി ഇവ തുല്യം. ഇവ എല്ലാം കൂടിയിടത്തോളം ഉമ്മത്തിന്‍കുരു. നാലും  കൂടിയതിന്റെ ഇരട്ടി ചുക്ക്, കരുമുളക്, ചെറുതിപ്പലി, ഇവയുടെ ചൂര്‍ണ്ണം. ഇവയെല്ലാം കൂടെ വെളുത്തകുന്നിയിലനീരില്‍  
നാലുയാമം അരച്ചുഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിച്ചുവച്ചിരുന്നു സേവിക്ക. എല്ലാവിധ ജ്വരങ്ങളും ശമിക്കും. (ആദ്യം രസവും ഗന്ധകവും പിന്നീടു വത്സനാഭിയും ചേര്‍ത്തരച്ചു യോജിപ്പിച്ചതിനു ശേഷം വേണം മറ്റു മരുന്നുകള്‍  ചേര്‍ത്തരയ്ക്കേണ്ടത് 

രാമബാണം ഗുളിക (2)
ദ്വിനിഷ്കം രസിതം ചൈവ ഗൌെരീപാഷാണനിഷ്കകം 
ധുത്തൂരബീജം നിഷ്കാര്‍ദ്ധം പിഷ്ട്വാ തല്‍പത്രവാരിണാ
 മുദ്ഗപ്രമാണവടികാം ഗുളേനസഹ ഭക്ഷയേത് 
 സര്‍വശീതജ്വരം ഹന്യാദ് രാമബാണം രസോത്തമം. 

രസം രണ്ടു കഴഞ്ച്. ഗൌെരീപാഷാണം ഒരു കഴഞ്ച്. ഉമ്മത്തിന്‍കുരു അരക്കഴഞ്ച്. ഇവ എല്ലാംകൂടെ ഉമ്മത്തിലനീരിലരച്ചു ചെറുപയറളവില്‍ ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്നു  ശര്‍ക്കരയില്‍ സേവിക്കുക; എല്ലാവിധ ശീതജ്വരങ്ങളും ശമിക്കും.

രാമബാണം ഗുളിക (3) 
പാരദഞ്ചൈകഭാഗം ച ദ്വൌഭാഗൌ ഗന്ധകസ്യ ച 
 ഹിംഗുളസ്യത്രയോഭാഗഞ്ചതുര്‍ഭാഗാംശ്ച ദന്തിന:
വനചിത്രകസാരേണ യാമേഷട്കന്തുമര്‍ദ്ദയേത്
മരിചാഭാംവടീം കുര്യാത് മാക്ഷികേണാദ്രകേണ വാ
രാമബാണരസാാനാമ സര്‍വജ്വരകുലാന്തകഃ 

രസം ഒരു കഴഞ്ച്, ഗന്ധകം രണ്ടു കുഴഞ്ച്. ചായില്യം മൂന്നു കഴഞ്ച്, നാഗദന്തിക്കുരു നാലു കഴഞ്ച്. എല്ലാംകൂടി കടലാവണക്കിന്‍കറയില്‍ ആറുയാമമരച്ചു കുരുമുളകുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്നു തേനിലോ  ഇഞ്ചിനീരിലോ സേവിക്കുക ; എല്ലാവിധ ജ്വരങ്ങളും ശമിക്കും 

രാമബാണംഗുളിക (5) 

രാമബാണംഗുളിക (6) 
ഹിംഗുളം മൂഷികാശ്മാനം  ചതുഃ ഷണ്മാനതഃക്രമാല്‍
മര്‍ദ്ദയിത്വാതു സുശ്ളക്ഷ്ണം സ്വര്‍ണ്ണപത്രരസേന  വാ 
ഗുഞ്ജാമാത്രം പ്രയുഞ്ജീത ശര്‍ക്കരായാം വിശേഷതഃ
രാമബാണമിതിഖ്യാത സര്‍വശീതജ്വരാപഹം.

ചായില്യം കഴഞ്ചു നാല്, എലിപ്പാഷാണം കഴഞ്ച് ആറ് (രണ്ടുംശുദ്ധിചെയ്യണം) ഉമ്മത്തിലനീരില്‍  നാലുയാമം അരച്ചു കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്നു പഞ്ചസാരയില്‍ സേവിക്കുക; എല്ലാവിധ ശീതജ്വരങ്ങളും ശമിക്കും 

രാമബാണംഗുളിക (7) 
ജാതിക്കാപലമൊന്നാകും ഗന്ധകം ദ്വിഗുണംഭവേത് 
ത്രിഭാഗം രാമഠംചൈവ ജേപാലഞ്ച തദര്‍ദ്ധകം
ഇഞ്ചിനീരിലരച്ചിട്ടു ദിനം  മൂന്നിതുകൊളളുക
ഗുളികാരാമബാണാഖ്യ നവജ്വരവിനാശിനീ.

ജാതിക്കാ പലം ഒന്ന്. നെല്ലിക്കാഗന്ധകം പലം രണ്ട്. സോമനാദികായം പലം മൂന്ന്. ശുദ്ധിചെയ്തു നാളംകളഞ്ഞ നീര്‍വാളക്കുരു പലം ഒന്നര, ഇവ ഇഞ്ചിനീരില്‍ മൂന്നുദിവസം അരച്ചു ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്നു  സേവിക്കുക; നവജ്വരം ശമിക്കും.

Indications of രാമബാണം ഗുളിക:

എല്ലാവിധ ശീതജ്വരങ്ങളും ശമിക്കും 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness