Paneeyabakta gulika:
Malayalam referance: പാനീയഭക്ത ഗുളികരസോര്ദ്ധഭാഗികസ്തുല്യാ വിഡംഗമരിചാഭ്രകാഃ
ഭക്തോദകേന സംമര്‍ദ്യ കുര്യാദ് ഗുഞ്ജാസമം ഗുഡീം
ഭക്താദകാനുപാനൈക സേവ്യ വഹ്നിപ്രദീപനീ
വാര്യന്നഭോജനം ചാത്ര പ്രയോഗേ സാത്മ്യമിഷ്യതേ.
Preparation of പാനീയഭക്ത ഗുളിക:
രസസിന്ദൂരം ഭാഗം അര. വിഴാലരി, കുരുമുളക്, അഭ്രഭസ്മം, ഇവ ഓരോഭാഗം. എല്ലാം കൂടി കഞ്ഞിത്തെളിയില്‍ അരച്ച് കന്നിക്കുരുപ്രമാണം ഗുളികയുരുട്ടി സൂക്ഷിച്ചുവച്ചിരുന്ന് ഓരോ ഗുളിക കഞ്ഞിത്തെളിതന്നെ അനുപാനമാക്കി സേവിക്കുക; അഗ്നിക്കു ദീപനശക്തിയുണ്ടാകും. ശീലിച്ചുവരുന്ന അന്നപാനങ്ങള്‍ ഉപയോഗിക്കുന്നത് ഇതിനു ഹിതമാണ്.
Referances
Sahasrayogam
- Comments
- Add photo
