Neelakanda rasam:
Malayalam referance: നീലകണ്ഠരസംPreparation of നീലകണ്ഠരസം:
രസം, ഗന്ധകം, ലോഹഭസ്മം, വത്സനാഭി, കൊടുവേലിക്കിഴങ്ങ്, താലീസപത്രം, വിഴാലരിക്കാമ്പ്, അരേണുകം, മുത്തങ്ങാക്കിഴങ്ങ്, ഏലത്തരി, പൊന്‍കാരം,നാഗപ്പൂവ്, ചുക്ക്, കുരുമുളക്, ചെറുതിപ്പലി, നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട്, താമ്രഭസ്മം, ഇവ സമമായെടുത്ത് ഒരു ദിവസം ഇഞ്ചിനീരിലരച്ച് ചണംപയറളവില്‍ ഗുളികയുരുട്ടി ഉണക്കിവച്ചിരുന്ന് ഗുളികയുടെ ഇരട്ടി ശര്‍ക്കര ചേര്‍ത്തു സേവിക്കുക; ശീതജലം അനുപാനമായി ഉപയോഗിക്കുക; കാസശ്വാസങ്ങള്‍, ഇക്കിള്‍ ,ക്ഷയം ,ഗുന്മം ,പ്രമേഹം ,വിഷമജ്വരം, ഗ്രഹണി, ശോഫം, പാണ്ഡു, ഭഗന്ദരം, മൂത്രകഛ്റം, മൂഢഗര്‍ഭം,വാതവ്യാധികള്‍, ഇവ ശമിക്കും. നീലകണ്ഠരസം എന്നു പേരോടുകൂടിയ ഈ യോഗം ബ്രഹ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുളളതാകുന്നു.
Referances
Sahasrayogam
- Comments
- Add photo
