Eladi Gulika:
Malayalam referance: ഏലാദിഗുളികPreparation of ഏലാദിഗുളിക:
ഏലത്തരി, പച്ചില, ഇലവര്‍ങ്ഗം ഇവ ഒന്നരക്കഴഞ്ചുവീതം. ചെറുതിപ്പലി, അരപ്പലം. പഞ്ചസാര, ഇലിപ്പക്കാതല്‍, ഈന്തപ്പഴം, മുന്തിരിങ്ങാപ്പഴം ഇവ ഒരുപലം വീതം. എല്ലാം പൊടിച്ച് തേനിൽ അരച്ചു താന്നിക്കാപ്രമാണം ഗുളികയാക്കി വച്ചിരുന്ന് ദിവസേന സേവിക്കുക.
Indications of ഏലാദിഗുളിക:
ചുമ, ശ്വാസം, ജ്വരം, ഇക്കിള്‍ ഛര്‍ദ്ദി, മൂര്‍ഛ, മദം, ഭ്രമം, രക്തംതുപ്പുക, തണ്ണീര്‍ദ്ദാഹം, ഇരുപുറങ്ങളിലുമുളള വേദന, അരുചി, നീര്, പ്ളീഹ, ആഢ്യവാതം, സ്വരഭേദം, ക്ഷതം, ക്ഷയം, രക്തപിത്തം ഇവ ശമിക്കും. ഈ ഗുളിക തൃപ്തിയെ ഉണ്ടാകുന്നതും ശുക്ളവൃദ്ധികരവുമാകുന്നു
Referances
Sahasrayogam
- Comments
- Add photo
