Sudarshanam choornam:
Malayalam referance: സുദര്‍ശന ചൂര്ണ്ണംത്രിഫലാ രജനീ മുസ്തം കണ്ടകാരിയുഗം ശഠീ
ത്രികടു ഗ്രന്ഥികം മൂര്‍വ്വാ ഗുളൂചി ധന്വയാഷകം
കടുകാ പര്‍പ്പടീ മുസ്താ ത്രായമാണോ ച വാളകം
നിംബ പുഷ്കരമൂലം ച മധുയഷ്ടി ച വത്സകം
യവാനീന്ദ്രയവോ ഭാര്ങ്ഗീ ശിഗ്രുബീജംസുരാഷ്ടജം
വചാത്വക് പത്മകോശീരം ചന്ദനാതിവിഷാ ബലാ
ശാലിപര്‍ണ്ണീ പൃശ്നിപര്‍ണ്ണീ വിഡംഗം തകരം തഥാ
ചിത്രകോ ദേവകാഷ്ഠം ച ചവ്യം പത്രം പടോലജം ജീവകര്‍ഷഭകൌെ ചൈവ വിഡംഗം വംശരോചനാ
പുണ്ഡരീകം ച കാകോളീ പത്രജം ജാതിപത്രകം
താലീസപത്രഞ്ച തഥാ സമഭാഗിനി ചൂര്‍ണ്ണയേല്‍
സര്‍വചൂര്‍ണ്ണസ്യ ചാര്‍ദ്ധാംശം കിരാതം നിക്ഷപേല്‍സുധി
ഏതല്‍ സുദര്‍ശനം നാമചൂര്‍ണ്ണം ദോഷത്രയാപഹം
ജ്വരാംശ്ച നിഖിലാന്‍ ഹന്യാത്നത്രകാര്യാവിചാരണം
ശ്വാസംകാസംചപാണ്ഡും ച ഹൃദ്രോഗം ഹന്തികാമിലാം
Preparation of സുദര്‍ശന ചൂര്‍ണ്ണം:
ത്രിഫലത്തോട്, വരട്ടുമഞ്ഞള്‍,മുത്തങ്ങാക്കിഴങ്ങ്, കണ്ടകാരിചുണ്ടവേര്, പടർച്ചുണ്ടവേര്, കച്ചോലക്കിഴങ്ങ് ,ചുക്ക്, കുരുമുളക്, തിപ്പലി ,കാട്ടുതിപ്പലിവേര്, പെരുങ്കുരുമ്പവേര്, അമൃത്, കൊടിത്തൂവവേര്, കടുകുരോഹിണി, പർപ്പടകപ്പുല്ല്, മുത്തങ്ങാ, ബ്രഹ്മി, ഇരുവേലി, വേപ്പിന്‍തൊലി, പുഷ്കരമൂലം (വെളളക്കൊട്ടം), ഇരട്ടിമധുരം, കുടകപ്പാലയരി,ജീരകം, ചെറുതേക്ക്, മുരിങ്ങക്കുരു, ചെറുതിപ്പലി,വയമ്പ്, ഇലവര്‍ങ്ഗം, പതുമുകം, രാമച്ചം, ചന്ദനം , അതിവിടയം, കുറുന്തോട്ടിവേര്, വരിനെല്ലിന്‍വേര്, മൂവിലവേര്, വിഴാലരിപ്പരിപ്പ്,തകരം, കൊടുവേലിക്കിഴങ്ങ്, ദേവതാരം, കാട്ടുമുളകിൻവേര്, പടവലത്തില, ജീവകം, ഇടവകം ,വിഴാലരിപ്പരിപ്പ്, മുളംകര്‍പ്പൂരം (മുളമുത്ത്), താമരയല്ലി, കാകോളി, പച്ചില, ജാതിപത്രി, താലീസപത്രി ,ഇവ സമം പൊടിച്ച് എല്ലാം കൂടിയതിന്റെ നേർപകുതി പുത്തരിച്ചുണ്ടവേരിന്‍പൊടിയും (കിരിയാത്തും ചേര്‍ക്കുന്ന വരുണ്ട്) ചേര്‍ത്തുവച്ചിരുന്നു കുറേശ്ശെ സേവിക്കുക; ഈ സുദര്‍ശനചൂര്‍ണ്ണം ത്രിദോഷങ്ങളേയും ശമിപ്പിക്കും.
Indications of സുദര്‍ശന ചൂര്‍ണ്ണം:
എല്ലാ ജാതി ജ്വരങ്ങളും, ശ്വാസകാസങ്ങളും, പാണ്ഡു, ഹൃദ്രോഗം, കാമില, ഇവയേയും ശമിപ്പിക്കും. (ചില മരുന്നുകള്‍ രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത് ഇരട്ടി ചേര്‍ക്കണമെന്നര്‍ത്ഥം).
Referances
Sahasrayogam
- Comments
- Add photo
