വാഗ്ദേവതാനിവസതി സ്വയമേവ വക്ത്രേ.
ചുക്ക്, അയമോദകം, വരട്ടുമഞ്ഞള്‍ ,മരമഞ്ഞൾത്തൊലി ,ഇന്തുപ്പ് ,വയമ്പ് ,ഇരട്ടിമധുരം, വെളളക്കൊട്ടം, തിപ്പലി, ജീരകം, ഇവ സമമായെടുത്ത് പൊടിച്ചുവച്ചിരുന്ന് കുറേശ്ശെ പൊടി നെയ്യിൽ കുഴച്ച് രാവിലെ സേവിക്കുക.
സാരസ്വതചൂര്‍ണ്ണം (മറ്റൊന്ന്)
ശ്ലോകവും വ്യാഖ്യാനവും :
വ്യോഷാ ത്രിജാതകാംഭോദ കൃമിഘ്നേന്ദു ജടാഗ്നിഭിഃ
ജീരക ത്രീഫലാദീപ്യ മഞ്ജിഷ്ഠാഗരു സൈന്ധവൈ:
യഷ്ട്യാഹ്വ രോഹിണീ കഷ്ടവചാ കോലക കുങ്കുമൈഃ
ദ്രാക്ഷാംബു ശര്‍ക്കരാ കാന്താ ചന്ദനദ്വയ ദാരുഭിഃ
ജ്യോതിഷ്മതീ നിശാദ്വന്ദ്വ മയൂര കപി കുഭംകൈഃ
പഞ്ചമൂല വൃഷാഘോരീ മദയന്തീ സിതാംബുജൈഃ
ബൃഹതീദ്വയ ഭ്രതാല ദേവീ ഷട്പദവൈരിഭിഃ
ദ്വിശംഖപുഷ്പേന്ദ്രവല്ലീ പാഠാപാമാര്‍ഗ്ഗ ജോംഗകൈഃ
സിതാ ഗുഞ്ജാ സ്ഥിരാനന്താ ഭദ്രായസ്കാന്ത ജാതിഭിഃ
ക്ഷീര ദ്രുമോരുബുക്രാന്തീ സിതാര്‍ക്ക തലനീളിഭിഃ
സപലാശൈ: കൃതം ചൂര്‍ണ്ണം പുനര്‍ബ്രഹ്മീരസാപ്ളുതം
ആതപേ പരിശോഷൈതത് പുന: സമ്യക്സുചൂര്‍ണ്ണിതം
ബാലാമന്ത്രേണസംജപ്യ ലക്ഷദ്വാദശസംയുതം
ബ്രഹ്മീഘൃതേന സംയോജ്യപിണ്ഡീകൃത്വാക്ഷ മാത്രകം
ആകണ്ഠമഗ്നഃ സലിലേ സ്ഥിത്വാ പാതസ്മ ഭക്ഷയേല്‍
സ്മൃതി മേധായുരാരോഗ്യ കാന്തി സൌെഭാഗ്യപുഷ്ടിദം.
ചുക്ക്, കുരുമുളക്, തിപ്പലി, ഏലം, ഇലവര്‍ങ്ഗം, പച്ചില, മുത്തങ്ങാക്കിഴങ്ങ്, വിഴാലരിപ്പരിപ്പ്, കര്‍പ്പൂരം, ജടാമാഞ്ചി,കൊടുവേലിക്കിഴങ്ങ്, ജീരകം, ത്രിഫലത്തോട്, അയമോദകം, മഞ്ചട്ടി, അകില്‍, ഇന്തുപ്പ്, ഇരട്ടിമധുരം, കടുകുരോഹിണി, വെളളക്കൊട്ടം,വയമ്പ്, അങ്കോലവേര്, കുങ്കുമപ്പൂവ്, മുന്തിരിങ്ങാപ്പഴം, ഇരുവേലി, പഞ്ചസാര, കാന്തം (ശുദ്ധി),ചന്ദനം , രക്തചന്ദനം, ദേവതാരം, ചെറുപുന്നയരി, വരട്ടുമഞ്ഞള്‍, മരമഞ്ഞൾത്തൊലി, വലിയ കടലാടിവേര്, നായ്ക്കരണയരി, ത്രികൊല്പ്പക്കൊന്ന, കൂവളവേര്, കുമിഴിന്‍വേര്,പാതിരിവേര്, പയ്യാഴാന്തവേര്, മുഞ്ഞവേര്, ആടലോടകവേര്, ആഘോരിവേര്, കഞ്ചാവ്, വെണ്‍താമരക്കിഴങ്ങ്, ചെറുവഴുതിനവേര്, വെണ്‍വഴുതിനവേര്, നിലപ്പനക്കിഴങ്ങ്, പൂവൻകുറുന്തൽവേര്, കയ്യോന്നി, പൊന്‍കരണ്ടിവേര്, വെളുത്തതും കറുത്തതുമായ ശംഖുപുഷ്പങ്ങള്‍, ഉഴിഞ്ഞവേര്, പാടക്കിഴങ്ങ്, ചെറുകടലാടി ,കാരകില്‍, വെളളക്കുന്നിവേര്, ഓരിലവേര്, കൊടിത്തൂവവേര്, ചെറുവൂളവേര്, അയസ്കാന്തം (ശുദ്ധി), പിച്ചകമൊട്ട്, നാല്പാമരത്തൊലി, വെളുത്താവണക്കിന്‍വേര്, വിഷ്ണുക്രാന്തി, വെള്ളെരുക്കിന്‍വേര്, പ്രസാരിണിവേര്, പ്ളാശിന്‍തൊലി, ഇവ സമമെടുത്തു പൊടിച്ച് ബ്രഹ്മിനീരിലൊഴിച്ചു വെയിലത്തുവച്ചുണക്കിപ്പൊടിച്ച് ബ്രഹ്മീഘൃതത്തില്‍ കുഴച്ചു താന്നിക്കാപ്രമാണം ഗുളിക ചമച്ച് ലക്ഷത്തില്‍പരം ഉരു ബാലാമന്ത്രം ജപിച്ച് രാവിലെ കഴുത്തറ്റം വെളളത്തില്‍ നിന്നുകൊണ്ടു സേവിക്കുക; സ്മൃതി ,മേധ, ആയുസ്സ്, ആരോഗ്യം, കാന്തി ,സൌെഭാഗ്യം, പുഷ്ടി, ഇവയുണ്ടാകും. വിശേഷിച്ച് വാഗ്വിശുദ്ധിയുണ്ടാകുകയും ചെയ്യും.