Vaishvanara choornam:
Malayalam referance:
വൈശ്വാനര ചൂര്ണ്ണംലവണ യവാനീ ദീപ്യക കണ നാഗരമുത്തരോത്തരം വൃദ്ധം
സര്‍വസമാംശഹരീതകിചൂര്‍ണ്ണോ വൈശ്വാനരഃ സാക്ഷാല്‍
Preparation of
വൈശ്വാനര ചൂര്‍ണ്ണം:ഇന്തുപ്പ്ഒരുഭാഗം. ജീരകം രണ്ടുഭാഗം.അയമോദകം മൂന്നുഭാഗം. തിപ്പലി നാലുഭാഗം.ചുക്ക് അഞ്ചുഭാഗം. ഇവയെല്ലാം കൂടിയിടത്തോളം കടുക്കാത്തോട് ഇവ നല്ലതുപോലെ പൊടിച്ചുവച്ചിരുന്നു കുറേശ്ശെ സേവിക്കുക;
Indications of
വൈശ്വാനര ചൂര്‍ണ്ണം:അഗ്നിദീപ്തിയുണ്ടാകും.
വൈശ്വാനരചൂര്‍ണ്ണം (മറ്റൊന്ന്)
ശ്ലോകവും വ്യാഖ്യാനവും :
മാണിമന്ഥസ്യഭാഗൌെ ദ്വൌെ യവാന്യാസ്തദ്വദേവ ച
ഭാഗാസ്ത്രയോ അജമോദായാ നാഗരാല്‍ ഭാഗപഞ്ചകം
ദശാദ്വൌെ ച ഹരീതക്യാ ശ്ളക്ഷ്ണചൂര്‍ണ്ണീകൃതാശ്ശുഭാഃ
മസ്ത്വാരനാളതക്രേണ സര്‍പ്പിഷോഷ്ണോദകേന വാ
പീതം ജയത്യാമവാതം ഗുല്മം ഹൃദ്വസ്തിജാന്‍ഗദാന്‍
പ്ളീഹാനം ഹന്തി ശൂലാദിനാനാഹം ഗുദജാനി ച
വിബന്ധം ജാഠരാന്‍രോഗാസ്തഥാവൈ ഹസ്തപാദജാന്‍
വാതാനുലോമനമിദം ചൂര്‍ണ്ണം വൈശ്വാനരം സ്മൃതം.
ഇന്തുപ്പ്ഭാഗം രണ്ട്. കുറാശാണി ഭാഗം രണ്ട്. അയമോദകം ഭാഗം മൂന്ന്. ചുക്ക് ഭാഗം അഞ്ച്. കടുക്കാ ഭാഗം പന്ത്രണ്ട്. ഇവ പൊടിച്ച് തൈരിന്‍വെള്ളം , കാടി ,മോര്, നെയ്യ് ,ചൂടുവെള്ളം , ഇവയിലേതിലെങ്കിലും സേവിക്കുക ; ആമവാതം, ഗുല്മം, ഹൃദ്രോഗം, വസ്തിരോഗം, പ്ളീഹ, ശൂലകള്‍, വയര്‍വീര്‍പ്പ്, അര്‍ശസ്സ്, മലബന്ധം, ഉദരരോഗങ്ങള്‍, ഹസ്തരോഗം, പാദരോഗം, ഇവ ശമിക്കും. ഈ വൈശ്വാനരചൂര്‍ണ്ണം വായുവിന് അനുകൂലമാണ്.
Referances
Sahasrayogam