Medicinal properties of Brhagandi mukha choornam (ബൃഹദഗ..

Brhagandi mukha choornam - choorna

Brhagandi mukha choornam:

Malayalam referance: ബൃഹദഗ്നിമുഖചൂര്‍ണ്ണം

ദ്വൌെക്ഷാരൌെ ചിത്രകം പാഠാ കരഞ്ജ ലവണാനി  ച 
സൂക്ഷ്മൈലാപത്രകം ഭാര്‍ങ്ഗീ കൃമിഘ്നം  ഹിംഗു പൌഷ്കരം
ശഠീ ദാര്‍വി ത്രിവൃന്മുസ്തം വാചാ സേന്ദ്രയവാ തഥാ 
ധാത്രീ ജീരക വൃക്ഷാമ്ളം ശ്രേയസീ ചോപകുഞ്ചികാ
അമ്ളവേതസമമ്ളീകം യവാനീ  സുരദാരു ച
അഭയാതിവിഷാ ശ്യാമാ ഹപുഷാരഗ്വധം സമം
തിലകമുഷ്കക ശിഗ്രൂണാം കോകിലാക്ഷപലാശയോഃ
ക്ഷാരാണി ലോഹകിട്ടം  ച തപ്തം ഗോമൂത്രഭാവിതം
സമഭാഗാനി  സര്‍വ്വാണി സൂക്ഷ്മചൂര്‍ണ്ണാനി  കാരയേല്‍
മാതുളംഗരസേനൈവ  ഭാവയേച്ച ദിനത്രയം
ദിനത്രയം ച ശുക്തേന  ചാരദ്രകസ്വരസേന  ച
അത്യഗ്നികാരകം ചൂര്‍ണ്ണം പ്രദീപ്താഗ്നിസമപ്രഭം
ഉപയുക്തവിധാനേന  നാശയത്യചിരാല്‍ ഗദാന്‍
അജീര്‍ണ്ണകമഥോ ഗുല്‍മാന്‍ പീഹാനാം ഗുദജാനി ച
ഉദരാണ്യാന്ത്രവൃദ്ധിം ചാപ്യഷ്ഠീലാം വാതശോണിതം
പ്രണദത്യല്ബണാന്‍രോഗാന്‍ നഷ്ടവഹ്നിം ച ദീപയേല്‍
സമസ്തവ്യജ്ഞനോപേതം ഭക്തം ദത്വാ സുഭാജനേ
ദാപയേദസ്യ ചൂര്‍ണ്ണസ്യ വിഡാലപദമാത്രകം
ഗോദോഹമാത്രാല്‍ തല്‍ സര്‍വം ദ്രവീഭവതി സോഷ്മകം .

Preparation of ബൃഹദഗ്നിമുഖചൂര്‍ണ്ണം:

ചവര്‍ക്കാരം, സര്‍ജിക്ഷാരം, കൊടുവേലിക്കിഴങ്ങ്, പാടക്കിഴങ്ങ്, പുങ്കിന്‍തൊലി, ഉപ്പുവക അഞ്ചും, ഏലത്തരി, പച്ചില, ചെറുതേക്ക്, വിഴാലരിപരിപ്പ്, കായം, പുഷ്കരമൂലം (വെളളക്കൊട്ടം), കച്ചോലക്കിഴങ്ങ്, മരമഞ്ഞൾത്തൊലി, ത്രികൊല്പ്പക്കൊന്ന, മുത്തങ്ങാക്കിഴങ്ങ്, വയമ്പ്, കുടകപ്പാലയരി, നെല്ലിക്കാത്തോട്, ജീരകം, മരപ്പുളി, അത്തിത്തിപ്പലി, കരിംജീരകം, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ്, പുലിയാരലില, കുറാശാണി, ദേവതാരം, കടുക്കാത്തോട്, അതിവിടയം, കൊന്നത്തൊലി, അടക്കാമണിയൻവേര്, കൊന്നയ്ക്കായുടെ മജ്ജ, ഇവ സമമെടുത്ത് എള്ള്, മുഷ്കകം, മുരിങ്ങത്തൊലി, വയൽച്ചുള്ളി, പ്ലാശിൻതൊലി, ഇവയുടെ ക്ഷാരങ്ങള്‍, ഗോമൂത്രത്തില്‍ ഭാവന ചെയ്ത പുരാണകിട്ടം ,ഇവയെല്ലാം തുല്യമായെടുത്തു പൊടിച്ചു മൂന്നു ദിവസം മാതളനാരങ്ങയുടെ നീരിലും മൂന്നുദിവസം ചുത്തപ്പുളി നീരിലും മുന്നുദിവസം ഇഞ്ചിനീരിലും അരച്ച്ഉണക്കിപ്പൊടിച്ചടുക്കുക; ഈ ചൂര്‍ണ്ണം  ഏറ്റവും ദീപനശക്തിയെ ഉണ്ടാക്കുന്നതും നിയമേന  ഉപയോഗിച്ചാല്‍ 

Indications of ബൃഹദഗ്നിമുഖചൂര്‍ണ്ണം:

അജീര്‍ണ്ണം ,ഗുന്മം ,പ്ളീഹ ,അര്‍ശസ്സ് ,മഹോദരം ,ആന്ത്രവൃദ്ധി, അഷ്ഠീല, വാതരക്തം, ഇവയെ ശമിപ്പിക്കുന്നതുമാകുന്നു. ഉദരാഗ്നിയെ വര്‍ദ്ധിപ്പിക്കും. അന്നം സകല വ്യഞ്ജന  പദാര്‍ത്ഥങ്ങളോടും കൂടി ഒരു പരിശുദ്ധ പാത്രത്തില്‍ എടുത്ത് അതില്‍ ഈ ചൂര്‍ണ്ണം മൂന്നുകഴഞ്ച് വിതറിയാല്‍ ഒരു പശുവിനെ കറന്നെടുക്കുന്ന സമയത്തിനുളളില്‍ ആ അന്നമെല്ലാം ചൂടുകൊണ്ടു ദ്രവിച്ചു പോകും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness