Pushyanuka choornam:
Malayalam referance:
പുഷ്യാനുഗചൂര്ണ്ണംപാഠാം ജംബ്വാമ്രയോരസ്ഥി ശിലോത്ഭേദം രസാഞ്ജനം
അംബഷ്ഠാ ശാല്മലീ പിഞ്ച സമംഗാ വല്‍സകത്വചഃ
ബാല്ഹീകവില്വാദിവിഷാ ലോദ്ധ്റ തോയദഗൈരികാഃ
ശുണ്ഠീ മധൂക മൃദ്വീകാ രക്തചന്ദന കട്ഫലം
കട്വംഗ വല്‍സകാനന്താ ധാതകീ മധുകാഞ്ജനം
പുഷ്യേ ഗൃഹീത്വാ സഞ്ചൂര്‍ണ്ണ്യ സക്ഷൌെദ്രം തണ്ഡൂലാംബുനാ
പിബേദര്‍ശസ്സതീസാരേ രക്തം യച്ചോപവേശ്യതേ
ദോഷാഗന്തുകൃതായേ ച ബാലാനാം താശ്ചനാശയേത്
യോനിദോഷം രജോദോഷം ശ്യാവം ശ്വേതാരുണാ സിതം
ചൂര്‍ണ്ണം പുഷ്യാനുഗം നാമ ഹിതമാത്രേയപൂജിതം
Preparation of
പുഷ്യാനുഗചൂര്‍ണ്ണം:പാടക്കിഴങ്ങ്, ഞാവൽക്കുരു, മാങ്ങയണ്ടിപരിപ്പ്, കല്ലൂർവഞ്ചി, അഞ്ജനക്കല്ല്, അമ്പഴത്തൊലി, ഇലവിന്‍പശ, മുക്കുറ്റി, കുടകപ്പാലത്തൊലി, അതിവിടയം, പാച്ചോറ്റിത്തൊലി, മുത്തങ്ങാക്കിഴങ്ങ്, കാവിമണ്ണ്,ചുക്ക്, ഇലിപ്പക്കാതൽ, മുന്തിരിങ്ങാപ്പഴം, രക്തചന്ദനം, കുമിഴിന്‍വേര്, പയ്യാഴാന്തത്തൊലി കുടകപ്പാലയരി,കൊടിത്തൂവവേര്, താതിരിപ്പൂവ്, ഇരട്ടിമധുരം, അഞ്ജനക്കല്ല്, ഇവ സമമെടുത്ത് പൂയം നക്ഷത്രത്തിന്‍നാളില്‍ പൊടിച്ചു തേന്‍ചേര്‍ത്തു കാടിവെളളത്തില്‍ സേവിക്കുക .
Indications of
പുഷ്യാനുഗചൂര്‍ണ്ണം:അർശസ്സ് ,രക്താതിസാരം ,ആർത്തവദോഷം ,യോനിരോഗങ്ങള്‍ മുതലായവ ശമിക്കും.
Referances
Sahasrayogam