Sudakandhadi ksharam:
Malayalam referance:
സുധാകാണ്ഡാദിക്ഷാരംസുധാകാണ്ഡം സുലവണം ദഗ്ദ്ധ്വാ തല്‍ഭസ്മപായയേല്‍
സുധാംബുനാ സര്‍വ്വഗുല്‍മ ഗ്രഹണ്യര്‍ശോരുജാപഹം.
Preparation of
സുധാകാണ്ഡാദിക്ഷാരം:കളളിക്കഴുത്തും സമം ഇന്തുപ്പും ചേര്‍ത്ത് സ്ഫുടം വച്ചു ഭസ്മമാക്കി ആ ഭസ്മം ചൂടുവെള്ളത്തില്‍ കലക്കി സേവിക്ക;
Indications of
സുധാകാണ്ഡാദിക്ഷാരം:ഗുന്മം ,ഗ്രഹണി ,അര്‍ശസ്സ് ,ശൂല ,ഇവ ശമിക്കും
സുധാകാണ്ഡാദിക്ഷാരം (2)
ശ്ലോകവും വ്യാഖ്യാനവും :
ചതുഷ്പലം സുധാകാണ്ഡാല്‍ ത്രിഫലം ലവണത്രയാല്‍
വാര്‍ത്താകകുഡുബം ചാര്‍ക്കാദഷ്ടൌെദ്വേ ചിത്രകാല്‍പലേ
ദഗ്ദ്ധ്വാരസേന കാര്‍ത്താകാല്‍ ഗുളികാ ഭോജനോത്തരാഃ
ഭുക്തം ഭക്തം പചന്ത്യാശു കാസശ്വാസാര്‍ശസാംഹിതാഃ
വിഷൂചികാ പ്രതിശ്യായ ഹൃദ്രോഗമശമാശ്ചതാഃ
കളളിക്കഴുത്ത് പലം നാല് , ഇന്തുപ്പ്, വെടിയുപ്പ്, വിളയുപ്പ്, ഇവ ഓരോപലം, തക്കാരിവഴുതിനവേര് പലം നാല്, എരുക്കിന്‍വേര് പലം എട്ട്,കൊടുവേലിക്കിഴങ്ങ് പലം രണ്ട്, ഇവ തക്കാരിവഴുതിനനീരിലരച്ചു ഗുളികയാക്കി ആഹാരശേഷം ഓരോ ഗുളിക സേവിക്ക; എന്നാല്‍ അന്നം വേഗം ദഹിക്കും. കാസം, ശ്വാസം, അര്‍ശസ്സ്, ഇവയ്ക്കും നന്ന്. വിഷൂചിക, പീനസം, ഹൃദ്രോഗം, മുതലായവയും ശമിക്കും.
Referances
Sahasrayogam