Medicinal properties of Manasamitra Vatakam (മാനസമിത..

Manasamitra Vatakam - gulika

Manasamitra Vatakam:


Synonyms: Manasamitra Vataka, Manasamithra vatakam

Malayalam referance: മാനസമിത്രവടകം

ബലാ നാഗബലാ വില്വ ധാവനിമൂല വിദ്രുമൈഃ
 ശംഖുപുഷ്പീ താമ്രചൂഡ പദികാ ഹേമപുഷ്കരൈഃ
 മൃഗശൃംഗവചാ താപ്യ ചന്ദനദ്വയ മൌെക്തികൈഃ
കാളലോഹ മധൂകത്വക് മാഗധീ ഘനസാരകൈഃ 
ഐലേയക വിശാലര്‍ക്ക രാഗനിര്‍ഗ്ഗുണ്ഡികാപ്ളവൈഃ
രാസ്നാ  രജതശൈലേയ ഗോജിഹ്വാ പത്മകേസരൈഃ
ജീവകര്‍ഷഭ കാകോളി ബൃഹതീ ശ്രാവണീയുഗൈഃ
ഭൂനിംബ കൃതമാലത്വക്പരൂഷക ഫലത്രയൈഃ
അമൃതാ ഗോപികാദ്വന്ദ്വ ജീവന്തീ സോമവല്ലരിഃ 
 ഹയഗന്ധാ നിശോശീര ദ്രാക്ഷാ യഷ്ട്യാഹ്വയര്‍ദ്ധിഭിഃ
ദൂര്‍വാ ഹംസപദീ ഭദ്രാ ലവംഗ തുളസീദളൈഃ 
കസ്തൂരീകുങ്കുമാഭ്യം ച പിഷ്ടൈഃ ത്രായന്തികാരസേ
ശംഖുപുഷ്പീകഷായേ ച തോയേ ച വചയാശൃതേ 
അനന്താലക്ഷ്മണാ വില്വ ബലാമൂലശൃതേ f  പി ച 
ഗോക്ഷീരേ ജീരകക്വാഥേ സോമവല്യാശ്ചവാരിണീ 
സ്തന്യേ  ച വടകാന്‍ കുര്യാത് ഭൂനിംബഫലസമ്മിതാന്‍
ഛായായാമഥ സംശോഷ്യ പ്രാപ്തകാലേ സുചൂര്‍ണ്ണിതം
തേഷ്വേകൈകാ സമാലോഢ്യ നവ്യേപയസിപായയേത്
ഏതേ മാസമിത്രാഖ്യവടകാഃ പൂര്‍വ്വസമ്മതാഃ
മനോദോഷഹരാഃ പ്രജ്ഞാ മേധാം പ്രതിഭാമപി.


Preparation of മാനസമിത്രവടകം:

കുറുന്തോട്ടിവേര്, ആനക്കുറുന്തോട്ടിവേര്, കൂവളത്തിന്‍വേര്, വഴുതിനവേര്, പവിഴം, ശംഖുപുഷ്പത്തിന്‍വേര്, താമ്രഭസ്മം, സ്വര്‍ണം, പുഷ്പകരമൂലം, കലങ്കൊമ്പ്, വയമ്പ്, മാക്കീരക്കല്ല്, ചന്ദനം , രക്തചന്ദനം , മുത്ത്, ഉരുക്കുഭസ്മം, ഇലിപ്പക്കാതല്‍, ഇലവര്‍ങ്ഗം, ചെറുതിപ്പലി, കര്‍പ്പൂരം, ഏലത്തരി, കാട്ടുവെളളരിവേര്, എരുക്കിന്‍വേര്, വേമ്പാടത്തൊലി, കരുനൊച്ചിവേര്, കഴിമുത്തങ്ങാ, ചിറ്റരത്ത, വെളളി, കന്മദം, ആട്ടുകൊട്ടപ്പാല, താമരയല്ലി, ജീവകം, ഇടവകം, കാകോളി,ക്ഷീരകാകോളി, ചെറുവഴുതിനവേര്, ശ്രാവണി, മഹാശ്രാവണി, പുത്തരിച്ചുണ്ടവേര്, കൊന്നത്തൊലി, ചിറ്റീന്തല്‍വേര്, ത്രിഫലത്തോട്, ചിറ്റമൃത്, നറുനീണ്ടിക്കിഴങ്ങ്, പാല്‍വളളിക്കിഴങ്ങ്, അടവതിയന്‍കിഴങ്ങ്, സോമലത, അമുക്കുരം, മഞ്ഞള്‍, രാമച്ചം, മുന്തിരിങ്ങാപ്പഴം, ഇരട്ടിമധുരം, ഋദ്ധി, കറുകനാമ്പ്, ചെറുപ്പുളളടി, ചെറുവൂളവേര്, ഗ്രാമ്പൂവ്, തുളസിയില, കസ്തൂരി, കുങ്കുമപ്പൂവ്, ഇവ സമം ബ്രഹ്മിനീരിലും ശംഖുപുഷ്പത്തിന്‍വേര്‍കൊണ്ടുളള കഷായത്തിലും വയമ്പിന്‍കഷായത്തിലും കൊടിത്തൂവവേര്‍ കഷായത്തിലും തിരുതാളിക്കഷായത്തിലും കുവളവേര്‍ക്കഷായത്തിലും കുറുന്തോട്ടിക്കഷായത്തിലും പശുവിന്‍പാലിലും ജീരകക്കഷായത്തിലും സോമലതയുടെ നീരിലും മുലപ്പാലിലും പ്രത്യേകം പ്രത്യേകമരച്ച് പുത്തരിച്ചുണ്ടയ്ക്കാപ്രമാണത്തില്‍ ഗുളികയുരുട്ടി   നിഴലിലുണക്കി സൂക്ഷിച്ചുവച്ചിരുന്ന് ഓരോ ഗുളിക പാലില്‍ സേവിക്കുക. ഇതു പ്രസിദ്ധമായ മാസമിത്രവടകമാകുന്നു. 


Indications of മാനസമിത്രവടകം:

ഉന്മാദം, അപസ്മാരം, മുതലായ മനോബന്ധമുളള രോഗങ്ങളെ ശമിപ്പിക്കുകയും ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും ഉണ്ടാക്കുകയും ചെയ്യും.


Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add video

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness