Yogarajagulgulu Gulika:
Synonyms: Yogaraj Guggulu Malayalam referance: യോഗരാജഗുഗ്ഗുലു
Preparation of യോഗരാജഗുഗ്ഗുലു :
കൊടുവേലിക്കിഴങ്ങ്, കാട്ടുതിപ്പലിവേര്, ജീരകം (ഇരട്ടി), കരിംജീരകം ,വിഴാലരിപ്പരിപ്പ്, അയമോദകം, ദേവതാരം, കാട്ടുമുളകിൻവേര്, ഏലത്തരി, ഇന്തുപ്പ്, വെളളക്കൊട്ടം, ചിറ്റരത്ത, ഞെരിഞ്ഞിൽ (ഇരട്ടി) ,കൊത്തമ്പാലരി ,ത്രിഫലത്തോട്, മുത്തങ്ങാക്കിഴങ്ങ്, ചുക്ക്, കുരുമുളക്, തിപ്പലി, ഇലവര്‍ങ്ഗം, രാമച്ചം, ചവര്‍ക്കാരം, താലീസപത്രി, ഗ്രാമ്പൂവ്, തുവര്‍ച്ചിലക്കാരം, കച്ചോലക്കിഴങ്ങ്,നാഗദന്തിവേര്, അമൃതിന്‍നൂറ്, അടക്കാമണിയൻവേര്, അമുക്കുരം, ശതാവരിക്കിഴങ്ങ്, ഇവ മൂന്നുകഴഞ്ചുവീതം. അമൃതിന്‍നൂറു കഴഞ്ചുപന്ത്രണ്ട്. ഇവയെല്ലാം കൂടിയിടത്തോളം ശുദ്ധിചെയ്ത ഗുഗ്ഗുലു. ഗുഗ്ഗുലു നെയ്യിൽ വറുത്തരച്ചു മേല്‍വിവരിച്ചവയുടെ പൊടിയും കൂട്ടി നെയ്യും ചേര്‍ത്തിളക്കി പാകമാക്കി നെയ്‌പുരട്ടി മയക്കിയ ഒരു പാത്രത്തിലാക്കി സൂക്ഷിച്ചുവച്ചിരുന്ന് രോഗത്തിനുസരണമായ മാത്ര നിശ്ചയിച്ച് യുക്തമായ അനുപാനങ്ങളില്‍ സേവിക്കുക.
Indications of യോഗരാജഗുഗ്ഗുലു :
ആമവാതം തുടങ്ങിയുളള വാതവ്യാധികള്‍ ,കൃമിരോഗം, ദുഷ്ടവ്രണങ്ങള്‍, പ്ളീഹോദരം, മഹോദരം, ഗുന്മം, മേല്‍വയറുവീര്‍പ്പ്, അര്‍ശ്ശസ്സു, ഇവ ശമിക്കും. അഗ്നിദീപ്തി, ശുക്ളവൃദ്ധി, ബലം, ഇവ വര്‍ദ്ധിക്കും. എല്ലാ വിധ വാതവ്യാധികളും തന്നിമിത്തമുണ്ടാകുന്ന കര്‍ണ്ണശൂല, ശിരഃശൂല, മുതലായവയും ശമിക്കും. രാസ്നാദികഷായം അനു പാനത്തിനു വിശേഷമാണ്.
Referances
Sahasrayogam
- Comments
- Add photo
