Vettumaran Gulika:
Synonyms: Vettumar gilika Malayalam referance: വെട്ടുമാറന്‍ ഗുളിക
കാരാര്‍കുഴലീ പൊരികാരം കാനമുളകുനാഭിപാതിലിങ്കം
നേരായൊരുയാമം മുടങ്കാതരയ്ത്തു ചെറുപയറളവായ് തിരട്ടു-
മുണ്ടൈത്തീരച്ചുരവും വസൂരിയും പോക്കും നല്‍വായു സന്നിയറും.
Preparation of വെട്ടുമാറന്‍ ഗുളിക:
പൊരികാരം, കുരുമുളക്, വത്സനാഭി, ചായില്യം, അയമോദകം(ചെറുതിപ്പലിയും ചേര്‍ത്തുണ്ടാക്കുന്നുണ്ട്), ഇവയഞ്ചും സമം ഇഞ്ചിനീരില്‍ ഒരു യാമം ഇടവിടാതെ അരച്ചു ചെരുപയറളവില്‍ ഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിക്ക. ജ്വരത്തിന് ഇഞ്ചിനീരിലും, വായുക്ഷോഭത്തിന് ജീരകക്കഷായത്തിലും, ഛര്‍ദ്ദിക്ക് കച്ചോലത്തിന്‍നീരിലും, മൂത്രാഘാതത്തിന് പഴന്തേങ്ങാവെളളത്തിലും, ശൂലയ്ക്ക് അയമോദകകഷായത്തിലും, ഗുന്മത്തിന് വെളളുളളിച്ചാറിലും,സേവിക്ക.
Indications of വെട്ടുമാറന്‍ ഗുളിക:
ജ്വരത്തിനും വസൂരിപ്പനിയുടെ ആരംഭത്തിലും വായുക്ഷോഭത്തിനും സന്നിക്കും കൊടുക്കാനും ഇതു നന്ന്.
Referances
Sahasrayogam
- Comments
- Add photo
