Eladi Choornam:
Synonyms: Eladi Churna
Malayalam referance:
ഏലാദിചൂര്ണ്ണംഏലാ ലവംഗ ഗദകേസര കോലമജ്ജാ
ലാജാ പ്രിയംഗു ഘന ചന്ദന ചന്ദ്രസംജഞാഃ
ചൂര്‍ണ്ണീകൃതാശ്ച മധുനാ പരിലിഹ്യമാനാ:
ഛര്‍ദ്ദിം നിഹന്തി കഫമാരുതപിത്തജാതാം.
Preparation of
ഏലാദിചൂര്‍ണ്ണം:ഏലത്തരി , ഇലവര്‍ങ്ഗം (ഗ്രാമ്പൂവും ചേര്‍ക്കാറുണ്ട്), വെളളക്കൊട്ടം (ലത എന്ന പാഠഭേദത്തിന് പച്ചില എന്നര്‍ത്ഥം) നാഗപ്പൂവ്, ലന്തക്കുരുപ്പരിപ്പ്,മലര്, ഞാഴൽപ്പൂവ്, മുത്തങ്ങാക്കിഴങ്ങ്, ചന്ദനം , പച്ചക്കര്‍പ്പൂരം, ഇവ സമം ചേര്‍ത്തുപൊടിച്ച് തേനിൽ കുഴച്ചു സേവിക്കുക;
Indications of
ഏലാദിചൂര്‍ണ്ണം:കഫവാതപിത്തജങ്ങളായ ഛര്‍ദ്ദികള്‍ ശമിക്കും
ഏലാദിചൂര്‍ണ്ണം (മറ്റൊന്ന്)
ശ്ലോകവും വ്യാഖ്യാനവും :
ഏലാ ത്വക് നാഗകുസുമ തീക്ഷ്ണ കൃഷ്ണ മഹൌെഷധം
ഭാഗവൃദ്ധം ക്രമാച്ചൂര്‍ണം നിഹന്തി സമശര്‍ക്കരം
പ്രസേകാരുചി പാര്‍ശ്വാര്‍ത്തി ഛര്‍ദ്ദി കണ്ഠാമയാപഹം.
ഏലത്തരി ഒരുഭാഗം. ഇലവര്‍ങ്ഗം രണ്ടുഭാഗം. നാഗപ്പൂവ് മൂന്നുഭാഗം. കുരുമുളക് നാലുഭാഗം. തിപ്പലി അഞ്ചുഭാഗം. ചുക്ക് ആറുഭാഗം. ഈ ക്രമത്തില്‍ എടുത്തുപൊടിച്ച് ഇവയെല്ലാം കൂടിയിടത്തോളം പഞ്ചസാര ചേര്‍ത്തു മര്‍ദ്ദിച്ച് സേവിക്കുക; വായില്‍വെളളം വരിക, അരുചി, പാര്‍ശ്വവേദന, ഛര്‍ദ്ദി,കഴുത്തിലുളള വേദന, ഇവ ശമിക്കും
Referances
Sahasrayogam