Gandheerarishtam:
Malayalam referance: ഗണ്‌ഡീരാദ്യരിഷ്‌ടംPreparation of ഗണ്‌ഡീരാദ്യരിഷ്‌ടം:
മാങ്ങനാറി, ചേര്‍ക്കുരു, കൊടുവേരിക്കിഴങ്ങ്, ചുക്ക്, മുളക്, തിപ്പലി, വിഴാലരി, ചെറുവദിനിവേര്, വന്‍വഴുദിനിവേര് ഇവയെല്ലാംകൂടി 32-പലം എടുത്തു 32-ഇടങ്ങഴി തൈരിന്റെ വെള്ളത്തില്‍ കഷായം വെച്ചു ചാണകവരടി തക്കിച്ചു വററിച്ചു മൂന്നിലൊന്നായാല്‍ എടുത്തരിച്ചു തണിഞ്ഞാല്‍ അതില്‍ 32-ഇടങ്ങഴി തൈരിന്റെ വെള്ളവും 100-ഫലം പഞ്ചസാരയും ചേര്‍ത്തു യോജിപ്പിച്ചു കൊടുവേരിക്കിഴങ്ങും തിപ്പലിയും അരച്ചുതേച്ചുണക്കിയ ഒരു പാത്രത്തിലാക്കി വായാപോതി കെട്ടി 10-ദിവസം ഒരു ഒഴിഞ്ഞ സ്ഥലത്തു സൂക്ഷിച്ചുവെക്കണം. പിന്നീടെടുത്തുപയോഗിക്കണം.
Indications of ഗണ്‌ഡീരാദ്യരിഷ്‌ടം:
അത് ശോഫം, ഭഗന്ദരം, അര്‍ശസ്, കൃമി, കുഷ്‌ഠം, പ്രമേഹം, നിറഭേദം, ശരീരം മെലിവ്, വാതജമായ എക്കിട്ട എന്നിവയെ നശിപ്പിക്കം. തഗപ്‌തേപയസി തക്രസ്യ പ്രക്ഷേപാല്‍ തക്രകൂര്‍ച്ചികം.
Referances
Sahasrayogam
- Comments
- Add photo
