ഗണ്ഡീരാരിഷ്ടം :
Malayalam referance: ഗണ്ഡീരാരിഷ്ടംPreparation of ഗണ്ഡീരാരിഷ്ടം :
മാങ്ങാനാറി, ചേര്‍ക്കുരു, കൊടുവേലിക്കിഴങ്ങ് , ചുക്ക് ,കുരുമുളക്, തിപ്പലി, വിഴാലരി, ചെറുവഴുതിനവേര്, വെണ്‍വഴുതിനവേര്, ഇവ രണ്ടിടങ്ങഴി(മുപ്പത്തിരണ്ടുപലം) വീതം എല്ലാംകൂട്ടി ചതച്ച് പതിനാറിടങ്ങഴി പുളിക്കാത്ത തൈര്‍വെളളത്തിലിട്ടു ചാണകവറളികൊണ്ടു തീകൂട്ടി പാകം ചെയ്ത് മൂന്നിലൊന്നാകുമ്പോള്‍ വാങ്ങിഅരിക്കണം. തണുത്തതിനുശേഷം പതിനാറിടങ്ങഴി തൈര്‍വെളളവും നൂറുപലം കല്‍ക്കണ്ടം കൂടി ചേര്‍ത്തുകൊടുവേലിക്കിഴങ്ങും, തിപ്പലിയും കൂട്ടി അരച്ചുതേച്ച ഒരു കുടത്തിലാക്കി അടച്ചുകെട്ടി പുകയേല്ക്കത്തക്ക സ്ഥലത്തു കെട്ടിത്തൂക്കുക. പത്തുദിവസം കഴിഞ്ഞശേഷമെടുത്ത് അരിച്ച് അഗ്നിബലമുസരിച്ചു സേവിക്കുക;
Indications of ഗണ്ഡീരാരിഷ്ടം :
എന്നാല്‍ നീര്, ഭഗന്ദരം, അര്‍ശസ്സ്, കൃമി,കുഷ്ഠം, പ്രമേഹം, നിറവ്യത്യാസം , ശരീരശോഷം, വാതം, ഇക്കിള്‍, ഇവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
