Medicinal properties of Saraswatarishta (സാരസ്വതാ..

Saraswatarishta - arishta

Saraswatarishta:


Synonyms: Saraswatharishtam

Malayalam referance: സാരസ്വതാരിഷ്ടം

സമൂലപത്രശാഖായാ ബ്രാഹ്മ്യാ ബ്രാഹ്മമുഹൂര്‍ത്തകേ
ഗൃഹീത്വാ വിശംതിപലം പുഷ്പയോഗേ ശതാവരീ
വിദാരികാഭയോശീരാണ്യാര്‍ദ്രകം ച തഥാ മിസിഃ 
പഞ്ചപഞ്ചപലാന്യേഷാം ജലദ്രോണേ പചേദ് ഭിഷക് 
പാദാവശേഷേ വിസ്രാവ്യ രസം വസ്ത്രേണ ഗാളയേല്‍
മാക്ഷികസ്യ ദശപലം സിതായാഃ പഞ്ചവിംശതിഃ
ധാതകീ പഞ്ചപലികാ രേണുകാ ത്രിവൃതാ കണാ 
ദേവപുഷ്പം വചാ കുഷ്ഠം വാജിഗന്ധാ വിഭീതകീ 
അമൃതൈലാ വിഡങ്ഗം ത്വക് പ്രത്യേകം കര്‍ഷസമ്മിതം
ക്വാഥേ തസ്മിന്‍ സമസ്താനി സമാക്ഷിപ്യ പ്രയത്നത :
സ്വര്‍ണ്ണകുംഭേ നിദദ്ധ്യാദ് വാ നവേ മൃദ്ഭാജനേ  അപിവാ
സ്വര്‍ണ്ണപ്രതനുപത്രം ച ക്ഷിപ്താസ്മിന്‍ കര്‍ഷസമ്മിതം
മാസാജ്ജാതരസം ദൃഷ്ട്വാ ഹേമപാത്രേ ക്ഷയംഗതേ
വാസസാ ച പരിസ്രാവ്യ സ്ഥാപയേദ്ഘൃതഭാജനേ
സാരസ്വതാഭിധോ അരിഷ്ട ഏഷോ അമൃതസമഃപുരാ
ശിഷ്യാണാ മൂപകാരാര്‍ത്ഥം ധന്വന്തരിവിനിര്‍മ്മിതം
ആയൂര്‍വീര്യം ധൃതിം മേധാം ബലം കാന്തിം വിവര്‍ദ്ധയേല്‍
വാഗ്വിശുദ്ധികരോ ഹൃദ്യോ രസായനവര സ്മൃതഃ
ബാലാകാനാം  ച യൂനാം  ച വൃദ്ധാനാം  ച ഹിതസ്സദാ 
നരനാരീഹിതോ നിത്യം പരമോജസ്കരോ മതഃ
വാരയേല്‍ സ്വരകാര്‍ക്കശ്യം തഥാ ചാസ്പഷ്ടഭാഷണം
സ്വരം പരഭൃതസ്യേവ ജനയേല്‍ സേവനാല്‍ സദാ
രജോദോഷേണ ദുഷ്ടാനാം  യോഷിതാം ശുക്ളദോഷിണാം
പുംസാം ചാപി ശുഭകരഃ സര്‍വ്വദോഷഹരോ മതഃ
അത്യദ്ധ്യയനഗീതാദി ക്ഷീണസ്മൃതിബലാനരാഃ 
ലഭന്തേ ചിത്തസന്തോഷം സ്മൃതിഞ്ചാസ്യ നിഷേവണാല്‍
പയസാസഹപാതവ്യോ  അരിഷ്ടോ  അയം ശാണമാനതഃ 
മാസാഭ്യാം രോഗഹൃച്ചായം ശരദാസവസിദ്ധിദഃ 
അകാലമൃത്യോര്‍ഹരണേ യദീച്ഛാ
നാരീപ്രിയത്വം യദി വാഞ്ഛിതം സ്യാല്‍
വാക്ശുദ്ധി ധൈര്യ സ്മൃതിലബ്ധിരിഷ്ടാ
നിഷേവ്യതാം തര്‍ഹ്യമൃതം ഭവദ്ഭിഃ
-Sahasrayogam


Preparation of സാരസ്വതാരിഷ്ടം :

പൂയം നക്ഷത്രദിവസം ബ്രാഹ്മമുഹൂര്‍ത്തസമയം (രണ്ടുനാഴികവെളുക്കാനുളളപ്പോള്‍) എടുത്ത ബ്രഹ്മി സമൂലം പലം ഇരുപത്. ശതാവരിക്കിഴങ്ങ്, പാൽമുതക്ക്ന്‍കിഴങ്ങ്, കടുക്കാത്തോട്, രാമച്ചം, ഇഞ്ചി, ശതകുപ്പ, ഇവ അഞ്ചുപലം. ഇവ എല്ലാം കൂടി പതിനാറിടങ്ങഴി വെളളത്തില്‍ കഷായംവച്ചു നാലൊന്നാക്കി(നാലിടങ്ങഴിയാക്കി) ഒരു തുണികൊണ്ട് അരിച്ചെടുക്കണം. തേൻ പലം പത്ത് (പത്തുതുടം) ,പഞ്ചസാര പലം ഇരുപത്തഞ്ച്, ഇവയും താതിരിപ്പൂവ് പലം അഞ്ച്. അരേണുകം (വാല്‍മുളക്), ത്രികൊല്പ്പക്കൊന്ന, തിപ്പലി, ഗ്രാമ്പൂവ്, വയമ്പ്, കൊട്ടം ,അമുക്കുരം,  താന്നിക്കാത്തോട്, അമൃതിന്‍നൂറ്, വിഴാലരി, ഇലവര്‍ങ്ഗത്തൊലി, ഇവ മൂന്നു കുഴഞ്ചുവീതമെടുത്തു പൊടിച്ചപൊടിയും ചേര്‍ത്ത് ഒരു സ്വര്‍ണ്ണക്കുടത്തിലോ പുതിയ ഒരു മണ്‍കുടത്തിലോ ആക്കി ചെറുതായി നുറുക്കിയ മൂന്നുകഴഞ്ചു സ്വര്‍ണ്ണത്തകിടും ഇട്ട് അടച്ചു കെട്ടി ഒരു മാസം കഴിഞ്ഞ് സ്വര്‍ണ്ണത്തകിടുകള്‍ അതില്‍ ലയിച്ചു ചേര്‍ന്നതിനു ശേഷം എടുത്ത് ഒരു മുണ്ടുകൊണ്ടരിച്ച് നെയ്‌  തേച്ചുമയങ്ങിയ ഒരു പാത്രത്തിലാക്കിവയ്ക്കുക. ഈ സാരസ്വതാരിഷ്ടം അമൃതിനു  തുല്യവും ശിഷ്യന്മാരുടെ ഉപകാരത്തിനായി ധന്വന്തരിയാല്‍ നിര്‍മ്മിക്കപ്പെട്ടതും ആകുന്നു. ഈ അരിഷ്ടം സേവിച്ചാല്‍ ആയുസ്സ് ,വീര്യം ,ധൈര്യം ,ധാരണാശക്തി ,ബലം ,കാന്തി ,ഇവ വര്‍ദ്ധിക്കുകയും വാഗ്വിശുദ്ധിയും ഉണ്ടാകുകയും ചെയ്യും. ഇതു ബാലന്മാര്‍ക്കും, യുവാക്കള്‍ക്കും, വൃദ്ധന്മാര്‍ക്കും ,സ്ത്രീപുരുഷന്മാര്‍ക്കും, ഹിതവും ഏറ്റവും ഓജസ്ക്കരവും ആകുന്നു. സ്വരകാര്‍ക്കശ്യം, അസ്പഷ്ടഭാഷണം ഇവയെ നശിപ്പിച്ച് കുയിലിനു തുല്യമായ സ്വരത്തെ പ്രദാനം  ചെയ്യും. ആര്‍ത്തവദോഷത്താല്‍ ദുഷിച്ച സ്ത്രീകള്‍ക്കും ശുക്ളദോഷമുളള പുരുഷന്മാര്‍ക്കും ഇതു  ശുഭവും സര്‍വ്വദോഷഹരവും ആകുന്നു. അധികം പഠിക്കുക, വളരെ പാടുക ഇവ നിമിത്തം ഓര്‍മ്മയും ബലവും നശിച്ചവര്‍ക്ക് ഈ അരിഷ്ടം സേവിച്ചാല്‍ മനസ്സന്തോഷവും ഓര്‍മ്മശക്തിയുമുണ്ടാകും. ഈ അരിഷ്ടം മുക്കാല്‍ കഴഞ്ചെടുത്ത് പാല്‍ ചേര്‍ത്താണു സേവിക്കേണ്ടത്. അങ്ങനെ രണ്ടുമാസം സേവിച്ചാല്‍ സകല രോഗങ്ങളും ശമിക്കുകയും ഒരു വര്‍ഷം സേവിച്ചാല്‍ സകല സിദ്ധികളും ഉണ്ടാവുകയും ചെയ്യും. 


Indications of സാരസ്വതാരിഷ്ടം :

അകാലമൃത്യുവിനെ തടുക്കുക, സ്ത്രീകളില്‍ പ്രിയത, വാക്ശുദ്ധി ,ധൈര്യം, ഓര്‍മ്മശക്തി ,ഇവ കാംക്ഷിക്കുന്നവര്‍ക്ക് ഈ അരിഷ്ടം അമൃതിനു  സമമായിട്ടുളളതാകുന്നു. 


Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add video

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness