Mustakarishta:
Synonyms: Mustharishtam Malayalam referance: മുസ്തകാരിഷ്ടം
Preparation of മുസ്തകാരിഷ്ടം:
മുത്തങ്ങാക്കിഴങ്ങ് തുലാം രണ്ട് (ഇരുന്നൂറുപലം) ,അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലൊന്നാക്കി (പതിനാറിടങ്ങഴി) പിഴിഞ്ഞരിച്ച് അതില്‍ മൂന്നുതുലാം ശര്‍ക്കരകലക്കി വയ്ക്കുക. താതിരിപ്പൂവ് പലം പതിനാറ് . കുറാശാണി, ചുക്ക്, കുരുമുളക്, നാഗപ്പൂവ്, ഉലുവാ, കൊടുവേലിക്കിഴങ്ങ്, ജീരകം, ഇവ രണ്ടുപലം വീതം. എല്ലാം കൂടി പൊടിച്ചുചേര്‍ത്ത് ഒരു കുടത്തിലാക്കി അടച്ചുകെട്ടി ഒരുമാസം വച്ചിരുന്നതിനു ശേഷമെടുത്തു സേവിക്കുക;
Indications of മുസ്തകാരിഷ്ടം:
എന്നാല്‍ അജീര്‍ണ്ണം ,അഗ്നിമാന്ദ്യം ,അതികഠിനമായ വിഷൂചിക ,പലപ്രകാരത്തിലുളള ഗ്രഹണി ഇവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
