Kutajarishta:
Synonyms: Kutajarishtam Malayalam referance: കുടജാരിഷ്ടം
Preparation of കുടജാരിഷ്ടം:
കുടകപ്പാലവേരിലെത്തൊലി തുലാം ഒന്ന് (നൂറുപലം), മുന്തിരിങ്ങാപ്പഴം തുലാം അര, ഇലിപ്പപ്പൂവ്, കുമ്പിള്‍വേര്, ഇവ പത്തുപലം വീതം. എല്ലാം കൂടി ചതച്ച് അറുപത്തിനാലിടങ്ങഴിവെളളത്തില്‍ കഷായം വച്ചു പതിനാറിടങ്ങഴിയാക്കി പിഴിഞ്ഞരിക്കണം. താതിരിപ്പൂവ് പലം ഇരുപത്, പൊടിച്ച് ചേര്‍ക്കണം. ശര്‍ക്കര തുലാം ഒന്ന് ,എല്ലാംകൂടി ഒരു കുടത്തിലാക്കി അടച്ചുകെട്ടിവയ്ക്കുക. ഒരു മാസം കഴിഞ്ഞ് തെളിച്ചരിച്ചെടുത്തു വച്ചിരുന്ന് ഒരുമാത്ര നിശ്ചയിച്ചു സേവിക്കുക;
Indications of കുടജാരിഷ്ടം:
എന്നാല്‍ എല്ലാവിധജ്വരങ്ങളേയും ശമിപ്പിക്കും. അഗ്നിബലത്തെ വര്‍ദ്ധിപ്പിക്കും. അസാദ്ധ്യമായ ഗ്രഹണിയേയും വര്‍ദ്ധിച്ചതായ രക്താതിസാരത്തേയും ശമിപ്പിക്കുകയും ചെയ്യും
Referances
Sahasrayogam
- Comments
- Add photo
