Devadarvarishta:
Synonyms: Devadarvyarishtam, Devadarvarishtam Malayalam referance: ദേവദാര്‍വ്യാരിഷ്ടം
Preparation of ദേവദാര്‍വ്യാരിഷ്ടം:
ദേവതാരം പലം അന്‍പത്, ആടലോടകത്തിന്‍വേര് പലം ഇരുപത്തഞ്ച്, മഞ്ചട്ടി ,കുടകപ്പാലയരി, നാഗദന്തിവേര്, തകരം , മഞ്ഞൾ,മരമഞ്ഞൾത്തൊലി,അരത്ത, വിഴാലരി, മുത്തങ്ങാക്കിഴങ്ങ്, നെന്മേനിവാകത്തൊലി, കരിങ്ങാലിക്കാതൽ, നീര്‍മരുതിന്‍തൊലി, ഇവ ഓരോന്നും പത്തുപലംവീതം. ജീരകം, കുടകപ്പാലയരി, ചന്ദനം , അമൃത്, കടുകുരോഹിണി, കൊടുവേലിക്കിഴങ്ങ്, ഇവ ഓരോന്നും എട്ടുപലംവീതം. എല്ലാം കൂടി ചതച്ചു നൂറ്റിയിരുപത്തെട്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ചു പതിനാറിടങ്ങഴിയാക്കി പിഴിഞ്ഞരിച്ചു തണുത്തതിനു ശേഷം മൂന്നുതുലാം (300 തുടം) തേനും ചേര്‍ക്കണം. താതിരിപ്പൂവ് പലം പതിനാറ്. ചുക്ക്, കുരുമുളക്, തിപ്പലി, ഇവ രണ്ടുപലം. ഏലത്തരി, ഇലവര്‍ങ്ഗം, പച്ചില, ഇവ നാലുപലം വീതം. ഞാഴൽപ്പൂവ് പലം നാല്. നാഗപ്പൂവ് പലം രണ്ട്. ഇവയെല്ലാം കൂടി പൊടിച്ചുചേര്‍ത്ത് നെയ് തേച്ചു മയങ്ങിയ ഒരു കുടത്തിലാക്കി അടച്ചുകെട്ടി വച്ചേയ്ക്കുക.ഒരു മാസം കഴിഞ്ഞ് അരിച്ചെടുത്തു ഒരു മാത്ര നിശ്ചയിച്ചു സേവിക്കുക;
Indications of ദേവദാര്‍വ്യാരിഷ്ടം:
എന്നാല്‍ അസാദ്ധ്യമായ പ്രമേഹം ,വാതരോഗം ,ഗ്രഹണി ,അര്‍ശസ്സ്, മൂത്രകൃഛ്റം, ദദ്രുകുഷ്ഠം , ഇവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
