Amritarishta:
Synonyms: Amritharishtam, Amrutharishtam Malayalam referance: അമൃതാരിഷ്ടം
Preparation of അമൃതാരിഷ്ടം:
അമൃത് പലം നൂറ്, ദശമൂലം എല്ലാം കൂടി നൂറുപലം, ഇവ എല്ലാം ചതച്ച് അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലൊന്നാക്കി (പതിനാറിടങ്ങഴി), തണുത്തതിനുശേഷം പിഴിഞ്ഞരിച്ച് അതില്‍ രണ്ടുതുലാം ശര്‍ക്കര കലക്കി ഒരു കുടത്തിലാക്കിവയ്ക്കുക. അയമോദകം പലം പതിനാറ്, പർപ്പടകപ്പുല്ല് പലം രണ്ട്, ഏഴിലംപാലത്തൊലി, ചുക്ക്, കുരുമുളക്, തിപ്പലി, മുത്തങ്ങാക്കിഴങ്ങ്,നാഗപ്പൂവ്, കടുകുരോഹിണി, അതിവിടയം, കുടകപ്പാലയരി, ഇവ ഒരുപലം വീതം. എല്ലാം കൂടി പൊടിച്ച് മേല്പറഞ്ഞ കഷായക്കുടത്തിലാക്കി അടച്ചുകെട്ടി വച്ചേയ്ക്കുക. ഒരു മാസം കഴിഞ്ഞതിനു ശേഷം തെളിച്ചെടുത്ത് ഒരുമാത്ര നിശ്ചയിച്ചു സേവിക്കുക.
Indications of അമൃതാരിഷ്ടം:
ഈ അമൃതാരിഷ്ടം സകല ജ്വരത്തേയും ശമിപ്പിക്കും
Referances
Sahasrayogam
- Comments
- Add photo
